മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരാരാധനകളാല്‍ സാധ്യമാകും. കുടുംബതര്‍ക്കങ്ങളില്‍ നിഷ്പക്ഷ മനോഭാവം സ്വീകരിക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതില്‍ ആശ്വാസമാകും. അനാവശ്യ പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കും. അനുചിത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ഗൃഹനിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ തുടങ്ങിവയ്‌ക്കും. അപ്രിയസത്യം തുറന്നുപറഞ്ഞതിനാല്‍ ബന്ധുക്കള്‍ വിരോധികളായിത്തീരും. സമാനചിന്താഗതിക്കാരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
കടം വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുവാന്‍ ഭൂമി വില്‍ക്കുവാന്‍ തയ്യാറാകും. ദാമ്പത്യസുഖവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തിമണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
കര്‍മമേഖലയില്‍ പ്രതികൂല സാഹചര്യങ്ങള്‍ വന്നുചേരുമെങ്കിലും ആത്മസംയമനത്തോടുകൂടി നേരിടും. സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അന്തിമ നിമിഷത്തില്‍ അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
സുരക്ഷിതമായ പണമിടപാടില്‍ പണം മുടക്കും. സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
പുതിയ കരാര്‍ജോലികള്‍ ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സംരക്ഷിക്കപ്പെടേണ്ടവരില്‍നിന്നും വിപരീത ്രപതികരണങ്ങള്‍ വന്നുചേരും.
വൃശ്ചികക്കൂറ്: വിശാഖം (മ്പ), അനിഴം, തൃക്കേട്ട യാത്രാവേളകളില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സഹായാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ വിരോധികളായിത്തീരും. സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിച്ചേരും. ജീവിതപങ്കാളിയുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ഔദേ്യാഗികമായി ദൂരയാത്രകളും ചര്‍ച്ചകളും ആവശ്യമായിവരും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കണം. കുടുംബത്തില്‍ സമാധാനമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
അനുകൂല സാഹചര്യത്തിലായിരുന്നവര്‍ ചിലപ്പോള്‍ വിപരീതമായിത്തീരും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്‌ക്കാനിടവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: