ന്യൂദല്‍ഹി:എസ് എഫ് ഐയുടെ തുറന്ന ലൈംഗികതയ്ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ കേരളത്തിലെ കോളെജുകളില്‍ വിവാദമായതിന് പിന്നാലെ ഇതിനെതിരെ ദേശീയ വനിതാകമ്മീഷന് പരാതി നല്കി പ്രസിദ്ധ സുപ്രീംകോടതി അഭിഭാഷക മോണിക അറോറ.
‘സ്ത്രീയെ അശ്രീലവും അസഭ്യവുമായ വസ്തുവായി അവതരിപ്പിക്കുന്നത് സാന്മാര്ഗ്ഗിക വിരുദ്ധം മാത്രമല്ല, നിയമവിരുദ്ധം കൂടിയാണ്. ഇത് സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് മാത്രമല്ല, അവരുടെ ജീവിതത്തെ ലൈംഗിക ഇരയായി മാറാനുള്ള സാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു,’- എസ് എഫ് ഐ പോസ്റ്ററിന് പിന്നിലെ അപകടം വിശദീകരിച്ച് പങ്കുവെച്ച ട്വീറ്റില്‍ മോണിക അറോറ പറയുന്നു.
അവര്‍ ദേശീയ വനിതാ കമ്മീഷന് നല്കിയ പരാതിയും ഇതോടൊപ്പം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആണും പെണ്ണും പൂര്‍ണ്ണ നഗ്നരായി ഇണചേരുന്ന ചിത്രമുള്ല പോസ്റ്ററിലെ വാക്കുകള്‍ ഇങ്ങിനെയാണ്: ‘തുറിച്ചു നോക്കണ്ട! ഒന്ന് ചിന്തിക്കൂ…ഞാനും നീയുമെല്ലാം എങ്ങിനെയുണ്ടായി? ‘. ഈ ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് ലൈംഗികമായ മോചനം ആവശ്യമാണെന്നും (ദ പ്ലാനറ്റ് നീഡ്സ് സെക്ഷ്വല്‍ ലിബറേഷന്‍) പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നു.
മറ്റൊരു വിവാദപോസ്റ്ററില് അതിര്‍ത്തിക്ക് ഇരുപുറത്തും ഒരാണും പെണ്ണും ആലിംഗനബദ്ധരായി നില്‍ക്കുന്നതാണ്. ഇതിന്റെ അടിക്കുറിപ്പും വിവാദമാണ്. ഇന്ത്യയുടെ ദേശീയതയെ തള്ളിപ്പറയുന്നതാണ് ഈ ചിത്രം. അതായത് ഇന്ത്യയിലും അതിര്ത്തിവേലിക്കപ്പുറം മറ്റൊരു രാജ്യത്തും നില്ക്കുന്ന രണ്ട് പേരാണ് ആലിംഗനബദ്ധരായി നില്‍ക്കുന്നത്. ‘ദേശീയത തുലയട്ടെ. ഞങ്ങള്‍ വെറും ഭൂമിയില്‍ ജിവിക്കുന്ന സാധാരണമനുഷ്യരാണ്’ എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് അടിക്കുറിപ്പാണ് ഈ പോസ്റ്റര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
‘കോളെജുകള്‍ വീണ്ടും തുറക്കുമ്പോള്‍ അങ്ങേയറ്റം അപലപനീയമായ പോസ്റ്റുകള്‍ കാണിച്ചാണ് എസ് എഫ് ഐ കുട്ടികളെ സ്വാഗതം ചെയ്തത്. ഒപ്പം നഗ്നമായ സ്ത്രീശരീരത്തെ പരസ്യമായി താരപരിവേഷം നല്കി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നഗ്നത, ലൈംഗികവേഴ്ച, അശ്ലീലം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പോസ്റ്ററുകള്‍. ഇന്ത്യ സദാചാര നിഷ്ഠകളും മൂല്യങ്ങളും മുഖ്യമായുള്ള രാജ്യമാണെന്നും ഇവിടെ പ്രേമത്തിന്റെ പരസ്യപ്രദര്‍ശനം തന്നെ അസാന്മാര്‍ഗ്ഗികമായി കാണുന്ന നാടാണ്. പിന്നെയല്ലേ നഗ്നരായി ആണും പെണ്ണും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടണമെന്ന പരസ്യാഹ്വാനം. ആണിനും പെണ്ണിനും തുല്ല്യസ്ഥാനം നല്കുമ്പോള് തന്നെ, സ്ത്രീ ശരീരത്തിന്റെ പവിത്രത ഇന്ത്യ എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്. എസ് എഫ് ഐയുടെ ഫെമിനിസം കൂടിപ്പോയെന്നും പരസ്യമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന്റെ തുറന്ന ചിത്രീകരണത്തെ സാധാരണകാര്യമായി ചിത്രീകരിക്കുകയാണ് എസ് എഫ് ഐ. ഇതെല്ലാം കണക്കിലെടുത്ത് ഭരണാധികാരികള്‍ ഇതിനെ ഒരു ക്രിമിനല്‍കുറ്റമായി കാണണം,’ മോണിക അറോറ ആവശ്യപ്പെടുന്നു.
‘1960ല്‍ അമേരിക്കയില്‍ നടന്നതാണ് ലൈംഗികസ്വാതന്ത്ര്യം, ലൈംഗിക വിപ്ലവം തുടങ്ങിയ സംഭവങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പ് പ്രകാരം അശ്ലീല വേഴ്ചയുടെയും മറ്റും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നത് സര്‍ക്കാര്‍ കുറ്റകരമായി കാണുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 67ാം വകുപ്പ് പ്രകാരം അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ സദാചാരാതിക്രമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണം,’- മോണിക്ക അറോറ കത്തില്‍ ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മയോട് ആവശ്യപ്പെടുന്നു. പെണ്‍കുട്ടികളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മോണിക്ക ശര്‍മ്മ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് ആന്റ് അക്കാദമീഷ്യന്‍സ് (ജി ഐഎ) എന്ന സംഘടനയുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. മോണിക്ക അറോറയ്ക്ക് പുറമെ ഈ പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദീപ്തി തനേജയും ഒപ്പുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: