തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ആരംഭിച്ച ഇ – ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന് കാര്‍ഡിന്റെ സംസ്ഥാനത്തെ വിതരണം ആരംഭിച്ചു.
അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണല്‍ ഡാറ്റാബേസ് ലഭ്യമാക്കുന്ന തരത്തില്‍ എന്‍ ഐ സിയുടെ സഹകരണത്തോടെ രീപീകരിച്ച പോര്‍ട്ടല്‍ ആണിത്. . തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ക്കായി സംസ്ഥാനങ്ങള്‍ സൗകര്യം ഒരുക്കാനും തൊഴിലാളി രജിസ്ട്രേഷന് ഈ വര്‍ഷം ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഓഗസ്റ്റ് 26 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം രജിസ്ട്രേഷനു വേണ്ടി ഇ- ശ്രം പോര്‍ട്ടല്‍ തുറന്നുകൊടുത്തു. അസംഘടിത മേഖലയില്‍ തൊഴില്‍ എടുക്കുന്ന പി എഫ്,ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത നിശ്ചിത പ്രായപരിധിയില്‍ പെട്ട എല്ലാ തൊഴിലാളികള്‍ക്കും ഈ പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്. നിര്‍മാണമേഖലയിലെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍,കര്‍ഷകത്തൊഴിലാളികള്‍, സ്വയംതൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരാണ് പ്രധാനമായും ഈ വിഭാഗത്തില്‍പ്പെടുന്നത്.
ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന് ആണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് സി എസ് സി/ അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്താം. രജിസ്ട്രേഷന് നടപടി പൂര്‍ത്തീകരിച്ചാല്‍ ഇ – ശ്രം ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇന്‍ഷുറന്‍സിന്റെ ആദ്യഗഡു സൗജന്യമാണ്. കൂടാതെ കേന്ദ്ര അസംഘടിത തൊഴിലാളി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്.
99.96 ലക്ഷം തൊഴിലാളികളുടെ ടാര്‍ഗറ്റ് ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. രജിസ്ട്രേഷന് നടപടികള്‍ മോണിറ്റര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയും ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷന്മാരായ ജില്ലാതല ഇമ്പ്ലിമെന്റിങ് സമിതിയും കേരള സര്‍ക്കാര്‍ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. ഒക്ടോബര്‍ 21 വരെ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷത്തില്‍ പരം പേരാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: