തിരുവനന്തപുരം: മോദി പോപ്പിനെ സന്ദര്‍ശിച്ചത് രാജ്യതാല്‍പര്യത്തിന് വേണ്ടിയല്ല; വ്യക്തിപ്രഭാവത്തിനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപ്രഭാവനം നാടെമ്പാടും എത്തിക്കാനാണ് അദ്ദേഹം വിദേശ യാത്രകള്‍ നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം ഹിന്ദു-ക്രിസ്ത്യന്‍ മൈത്രിയിലെ വലിയ നാഴികക്കല്ലാണെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭ വിശേഷിപ്പിക്കുന്നതിനിടയിലാണ് സുധാകരന്റെ ഈ പ്രസ്താവന. കെ. സുധാകരന്‍റേത് അല്‍പന്റെ പ്രതികരണമാണെന്ന് ജസ്റ്റിന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. “ആഗോള കത്തോലിക്കാ സഭയും, സഭയുടെ തലവനായ മാർപ്പാപ്പയും രാഷ്‌ട്രീയ നേതാക്കൾക്ക് വ്യക്തിപ്രഭാവം വളർത്താനായി നിന്ന് കൊടുക്കുന്നവരാണ് എന്ന പ്രസ്താവന ക്രൈസ്തവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് മാർപ്പാപ്പയെ സന്ദർശിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി വത്തിക്കാൻ ക്ഷണിച്ചിട്ടാണ് അദ്ദേഹം അവിടെ ചെന്നിട്ടുള്ളത് എന്ന് ഇത്രയും കാലം രാഷ്‌ട്രീയ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള കെ സുധാകരന് അറിവില്ലാത്തതാണ് എന്ന് കരുതുന്നില്ല. കേരളത്തിലെ കോൺഗ്രസ്സിന്റെ അടിത്തറ ആയി നിന്ന ക്രൈസ്തവർക്ക് രാഷ്‌ട്രീയ ചായ്‌വിൽ മാറ്റം വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ക്രൈസ്തവരുടെ അടിവേര് ഇളക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് കോൺഗ്രസ്സ് നിരുപാധികം പിന്തുണ കൊടുത്തതാണ്.”- ജസ്റ്റിന്‍ ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
ജസ്റ്റിന്‍ ജോര്‍ജ്ജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: