തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ തങ്ങള്‍ക്കെതിരേ അപകീര്‍ത്തികരായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരേ പരാതി നല്കി അനുപമയും അജിത്തും. പേരൂര്‍ക്കട പോലീസിലാണ് പരാതി. തങ്ങളെ കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നുി.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പ്രശ്നത്തില്‍ പാര്‍ട്ടി അനുപമയക്കൊപ്പമെന്ന പരസ്യ നിലാപാട് എടുത്തപ്പോളാണ് മറിച്ച് പ്രതികരണവുമായി മന്ത്രി വന്നത്. നേരത്തെ മുന്‍ മന്ത്രി ഇ പി ജയരാജനും അജിത്താണ് കുറ്റവാളി എന്ന പ്രസ്താവന നടത്തിയിരുന്നു.
തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്കി എന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍, കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനുമെതിരെ മന്ത്രി സജി ചെറിയാന് രംഗത്തെത്തി. കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എന്തെല്ലാം സ്വപ്നങ്ങളാവും കണ്ടിട്ടുണ്ടാവുക
എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.” മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: