അടുത്തിടെ ടാറ്റ പുറത്തിറക്കിയ മൈക്രോ എസ്യുവിയായ പഞ്ചിന് ടര്‍ബോ പെട്രോള്‍ എഞ്ചിന് നല്‍കാനൊരുങ്ങി ടാറ്റ. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ടര്‍ബോ എഞ്ചിനുമായി പഞ്ച് വിപണിയിലേക്കെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അക്കംപ്ലിഷ്, ക്രിയേറ്റിവ് വകഭേദങ്ങളിലാകും ഈ എഞ്ചിന് ലഭ്യമാവുക.
ടാറ്റയുടെ തന്നെ ഹാച്ച്ബാക്കായ ആല്‍ട്രോസില്‍ ഉപയോഗിക്കുന്ന 108 ബിഎച്ച്പി കരുത്തുള്ള 1.2 ലിറ്റര്‍ എഞ്ചിന് തന്നെയാകും ഇതിലുമുണ്ടാവുക. പെട്രോള്‍, പെട്രോള്‍ ഓട്ടോമാറ്റിക് വകഭേദങ്ങളിലും വാഹനം ലഭ്യമാകും. 5.49 ലക്ഷം രൂപ മുതല്‍ 8.49 ലക്ഷം രൂപ വരെയാണ് വില. കഴിഞ്ഞ ദിവസമാണ് പഞ്ചിന്റെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിത്.
പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്, ക്രിയേറ്റിവ് എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ചിനെ ടാറ്റ വിപണിയിലെത്തിച്ചത്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷാ പരിശോധനയില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ്ങും പിന് സീറ്റിലെ കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിങ്ങും പഞ്ച് നേടിയിരുന്നു. ഈ വിഭാഗത്തില്‍ 5 സ്റ്റാര്‍ സുരക്ഷ നേടുന്ന ആദ്യത്തെ കാറാണ് പഞ്ച്. ആല്‍ട്രോസിലും ടിഗോറിലും ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് ഇതിലുമുള്ളത്. 86 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുണ്ട്. മാനുവല്‍ എംഎംടി ഗിയര്‍ബോക്സുകളിലും പഞ്ച് ലഭിക്കും. പെട്രോള്‍ എഞ്ചിന് വകഭേദം മാത്രമാണ് ഇപ്പോള്‍ ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: