വാഷിങ്ങ്ടണ്‍: കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്കാന് യുഎസ് അംഗീകാരം നല്കി. 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കമ്പനിയുടെ വാക്സിനാണ് നല്‍കുക. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ 2.8 കോടി കുട്ടികള്‍ക്കു വാക്സിന് ലഭിക്കും. മൂന്നാഴ്ച ഇടവേളയില്‍ രണ്ട് ഡോസാണു നല്‍കുക. ചൈന, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് അമേരിക്ക കുട്ടികള്‍ക്ക് വാക്സിന് നല്കാന് ഒരുങ്ങുന്നത്.
യുഎസ് വിദഗ്ധ സമിതി കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് വാക്സിന് അംഗീകാരം നല്കി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. 2,000 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ വാക്സിന് പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തിയുണ്ടായെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളിലും പഠനം നടത്തി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: