ന്യൂദല്‍ഹി: ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഒരു ടണ്‍ ബോംബ് വഹിച്ചുകൊണ്ടുള്ള യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കലും തുടര്‍ന്നുള്ള ദീര്‍ഘദൂര ബോംബ് വിക്ഷേപണവും സമ്പൂര്‍ണ്ണ വിജയം. ഇന്ത്യന്‍ വ്യോമസേനയും ഡിആര്‍ഡിഒയും സംയുക്തമായാണ് ഈ പരീക്ഷണപ്പറക്കലും ദീര്‍ഘദൂര ബോംബിന്റെ നിയന്ത്രിത സ്ഫോടനവും പരീക്ഷിച്ചത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ ഭാഗമായ ഇമാറത്ത് ഗവേഷണ കേന്ദ്രം (ആര്‍സിഐ) വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ഒരു ടണ്‍ ബോംബും വിജയകരമായി പരീക്ഷിച്ചു.
സുഖോയ് 30 യുദ്ധ വിമാനമാണ് ഈ ദീര്‍ഘ ദൂര ഒരു ടണ്‍ ബോംബ് വഹിച്ചത്. ബംഗാളിലെ കലൈക്കുണ്ട എയര്‍ബേസില്‍ നിന്ന് ദീര്‍ഘദൂര ബോംബും കൊണ്ട് പറന്നയര്‍ന്ന സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് ദീര്‍ഘദൂര ബോംബ് സ്ഫോടന പരീക്ഷണം നടന്നത്. സുഖോയ് 30 യുദ്ധവിമാനമാണ് ഒരു ടണ്‍ ഭാരമുള്ള ബോംബും വഹിച്ച് ഒഡീഷയിലെ ബലസോറിലെ കടലിന് മീതെ പറന്നത്. ആയിരം കിലോ (ഒരു ടണ്‍) സ്ഫോടകവസ്തുവരെ വഹിക്കാന്‍ ശേഷിയുള്ളതായിരുന്നു തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘ ദൂര ബോംബ്. ഈ ബോംബ് പിന്നീട് യുദ്ധവിമാനത്തില്‍ നിന്നും താഴേക്ക് വിക്ഷേപിച്ചു. അത് ദീര്‍ഘ ദൂരത്തിലേക്ക് കൃത്യമായി പറന്ന് (ഏകദേശം 100 കിലോമീറ്റര്‍ ദൂരത്തില്‍) കരയില്‍ വിചാരിച്ച ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന് ശേഷം ഉഗ്രമായി പൊട്ടിത്തെറിച്ചു.
പരീക്ഷണം വിജയമായിരുന്നുവെന്ന് ഡോ.ജി. സതീഷ് റെഡ്ഡി അറിയിച്ചു. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായുള്ള ആയുധനിര്‍മ്മാണ രംഗത്ത് പുതിയൊരു കാല്‍വെപ്പായിരുന്നു ഒരു ടണ്‍ ഭാരമുള്ള ബോംബ് പരീക്ഷണം.
ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ഘടകമായ റിസര്‍ച്ച് സെന്റര്‍ ഇമാറാറ്റ് (ആര്‍സി ഐ)ആണ് ദീര്‍ഘദൂര ബോംബ് വികസിപ്പിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: