കൊച്ചി: സ്ത്രീകളും മത്സ്യത്തൊഴിലാളികളുമുള്പ്പെടെയുള്ള ലക്ഷദ്വീപ് നിവാസികളെ ശാക്തീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്പാദന സഹമന്ത്രി ഡോ. എല്‍ മുരുകന്. മൂന്ന് ദിവസത്തെ ഔദ്യോഗിക ലക്ഷദ്വീപ് സന്ദര്‍ശത്തിന്റെ ഭാഗമായി ഇന്ന് അഗത്തിയില്‍ എത്തിയിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായും മത്സ്യ തൊഴിലാളികളുമായും ആശയവിനിമയം നടത്തവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
അഗത്തിയിലെ ഒര്‍ണമെന്റല്‍ ഫിഷ് ഹാച്ചറിയും കോഴിവളര്‍ത്തല്‍ ഫാമും ഡോ. എല്‍. മുരുകന് സന്ദര്‍ശിച്ചു. അഗത്തി വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര മന്ത്രിയെ ദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിക്കുകയും ഇന്ത്യ റിസര്‍വ് ബറ്റാലിയന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കവരത്തി ദ്വീപുകളിലേ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് വകുപ്പുദ്യോഗസ്ഥരുമായി സംവദിച്ചു. കവരത്തിയിലെ മത്സ്യ തൊഴിലാളികളുമായും അദ്ദേഹം ഇന്ന് ആശയവിനമായം നടത്തി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഡോ. എല്‍. മുരുകനെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരി നിന്ന് സ്വീകരണം ലഭിച്ചതിനു ശേഷമാണ് അദ്ദേഹം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: