കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഉള്‍പ്പെടുന്ന സോണല്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടക്കും. കോര്‍പറേഷന്‍ സ്‌സ്റ്റേഡിയത്തില്‍ നവംബര്‍ 21ന് മത്സരങ്ങള്‍ ആരംഭിക്കും. കേരളത്തിന് പുറമെ പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് ദക്ഷിണ മേഖല ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്.
ഗ്രൂപ്പ് എ മത്സരങ്ങള്‍ ബംഗളരുവില്‍ നടക്കും. അഞ്ച് മേഖലകളിലായാണ് സന്തോഷ് ട്രോഫി പ്രാഥമികതല മത്സരങ്ങള്‍ നടത്തുന്നത്. ഓരോ മേഖലയിലും രണ്ട് ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലെയും വിജയികള്‍ ഫൈനല്‍ റൗണ്ടിലെത്തും. മലപ്പുറം മഞ്ചേരിയാണ് ഫൈനല്‍ റൗണ്ട് വേദിയായി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ കോഴിക്കോട്ട് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക