Categories: Kollam

കാട് പടര്‍ന്ന് പന്തലിച്ച് എസ്റ്റേറ്റുകള്‍; തിരിഞ്ഞ് നോക്കാതെ ഫാമിങ് കോര്‍പറേഷന്‍, തീരാദുരിതത്തില്‍ തൊഴിലാളികള്‍

Published by

പത്തനാപുരം: ഫാമിങ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളില്‍ കാട് നീക്കം ചെയ്യാത്തിനാല്‍ ടാപ്പിങ് തൊഴിലാളികള്‍ ദുരിതത്തില്‍. പടര്‍ന്ന് പന്തലിച്ച കാട്ടിനുള്ളില്‍ സ്ത്രീത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്യമൃഗങ്ങളെയും പാമ്പുകളെയും ഭയന്നാണ് ജോലി ചെയ്യുന്നത്. കൂടാതെ കാട്ടുവള്ളികളില്‍ കുരുങ്ങിവീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റിട്ടുമുï്.

മുള്ളുമല എസ്റ്റേറ്റില്‍ ജോലിക്കിടെ തൊഴിലാളിയായ വിനീതകുമാരി വീണ് കൈയൊടിഞ്ഞതാണ് ഒടുവിലത്തെ സംഭവം. മിക്കയിടത്തും റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഒരാള്‍പൊക്കത്തില്‍ വരെ കാടുവളര്‍ന്നുകയറിയ സ്ഥിതിയാണ്. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ അടുത്തെത്തുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് കാണാന്‍ സാധിക്കുന്നത്. 

സ്ത്രീത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവവും മുന്‍പുണ്ടായിട്ടുണ്ട് . പുലര്‍ച്ചെ മുതല്‍ ജോലിചെയ്യേï തൊഴിലാളികള്‍ കാടുവകഞ്ഞുമാറ്റി ജോലി ചെയ്യേï ഗതികേടിലാണ് ഇപ്പോള്‍. എസ്റ്റേറ്റ് അധികാരികള്‍ സുരക്ഷ ഉറപ്പാക്കണമെന്നും കാടുകള്‍ നീക്കംചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലാളി നേതാവ് സന്തോഷ് മുള്ളുമല ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by