ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സ്കൂളുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവ്രവാദത്തിനെതിരായ ദൗത്യത്തിനിടയില്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേര് നല്കാന് ജമ്മു കശ്മീര്‍ അധികൃതര്‍ തീരുമാനിച്ചു.
ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ നേടിയ സൈനികരുടെയും പ്രമുഖ സാഹിത്യ നായകന്മാരുടെയും പേരുകളും പരിഗണിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നല്‍കാനുള്ള പേരിന് വേണ്ടി 108 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ സൈനികര്‍ക്ക് പുറമെ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയവരും ഉന്നത അക്കാദമിക വിദഗ്ധരും ഉള്‍പ്പെടുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സംഘടിപ്പിക്കുന്ന ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഭരണ കൗണ്‍സിലാണ് രക്തസാക്ഷികളായ സൈനികരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും പേരുകള്‍ സ്കൂളുകള്‍ക്കും റോഡുകള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നല്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: