ലഖ്നൗ: പ്രമുഖ ഗുണ്ടാനേതാവ് മുഖ്താര്‍ അന്‍സാരിയുടെ സംഘത്തിലെ രണ്ടുപേരെ എന്‍കൗണ്ടറിലൂടെ വധിച്ച് യുപി പോലീസ്. സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരായ അലിഷര്‍, കമ്രാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. തലയ്ക്ക് പോലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട പ്രഫഷണല്‍ കില്ലറാണ് അലിഷര്‍.
ഗുണ്ടകളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പ്രദേശം വളയുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും പോലീസിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഇവരെ വധിക്കുകയായിരുന്നു. 1.30 എംഎം കാര്‍ബൈന്‍, 2 പിസ്റ്റളുകള്‍, ഒരു നാടന്‍ പിസ്റ്റള്‍, ഒരു മോട്ടോര്‍ ബൈക്ക്, വെടിയുണ്ടകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
ഫെബ്രുവരിയില്‍ അസംഗഢില്‍ ബിഎസ്പി നേതാവ് കലാമുദ്ദീനെ വധിച്ചത് അലിഷറും കമ്രാനും ചേര്‍ന്നാണെന്നാണ് പോലീസ് നിഗമനം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ബിജെപി നേതാവ് ജിത്റാം മുണ്ടെ വെടിയേറ്റ് മരിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: