തിരുവനന്തപുരം: ഇടതു സഹയാത്രികനായിരുന്ന ചെറിയാന് ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം വീണ്ടും കോണ്‍ഗ്രസില്‍. തിരുവനന്തപുരം പ്രസ്ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ ചെറിയാന് ഫിലിപ്പ് പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.കെ.ആന്റണിയെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തിയെന്ന് പത്ര സമ്മേളനത്തില്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു. കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും വളര്‍ച്ചയില്‍ തന്റെ ഫിക്സഡ് ഡിപ്പോസിറ്റുണ്ട്. തന്നെ ആരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. കോണ്‍ഗ്രസിലെ അധികാര മേധവിത്വത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിവിട്ടതെന്നും ചെറിയാന് വ്യക്തമാക്കി.
ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലായിരുന്ന കാലത്ത് എ.കെ. ആന്റണിയുമായ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ് ചെറിയാന് ഫിലിപ്പ്.
ഇനി ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കി ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയിരുന്നു. സിപിഎം ചാനലായ കൈരളിയില്‍ മുമ്പ് ചെയ്തിരുന്ന പരിപാടിയായ, ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പേരില്‍ ജനുവരി ഒന്നിന് യുട്യൂബ് ചാനല്‍ തുടങ്ങുമെന്ന് അറിയിച്ചുകൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഈ സൂചന ആദ്യം നല്‍കിയത്. കൂടാതെ, ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് കാട്ടി ഫേസ്ബുക്കി ചെറിയാന് ഫിലിപ്പ് രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: