ദുബായ്: ട്വന്റി ട്വന്റി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ പ്രകടനവും അവരെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ഷന് രീതികളും സജീവ ചര്‍ച്ച വിഷയമാകുന്നു. പ്രത്യേകിച്ചും ടീമിലെ ഹാര്‍ദിക് പാണ്ഡ്യയുടെ പങ്കിനെ ചുറ്റിപ്പറ്റിയാണ് പല അഭിപ്രായ വ്യത്യാസങ്ങളും പുറത്തുവരുന്നത്. മുതുകിനേറ്റ് പരുക്കു മൂലം ഹാര്‍ദിക് കുറച്ചുകാലമായി ഹാര്‍ദിക് ബോള്‍ ചെയ്യാറില്ല. എന്നാല്‍ ബാറ്റുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനവും അടുത്ത കാലങ്ങളായി വളരെ മോശമാണ്.
ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) സെലക്ടര്‍മാര്‍ ഹാര്‍ദിക്കിനെ യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ശേഷം നാട്ടിലേക്ക് അയക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ടീം ഇന്ത്യയുടെ മെന്ററായി തെരഞ്ഞെടുക്കപ്പെട്ട എംഎസ് ധോണിയാണ് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വാശി കാട്ടിയതെന്നും പറയുന്നു,
‘ഐപിഎല്ലില്‍ ബൗള്‍ ചെയ്യാത്തതിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ആഗ്രഹിച്ചു എന്നതാണ് സത്യം, എന്നാല്‍ എംഎസ് ധോണി അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവുകള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു..
ഹാര്‍ദിക്കിന്റെ ഫിറ്റ്നസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ കഴിഞ്ഞ ആറ് മാസമായി തുടരുകയാണ്. ഒരാളുടെ ഫിറ്റ്നസിന്റെ പേരില്‍ ടീമിന്റെ പ്രകടനം മോശമാകാന്‍ അനുവദിക്കരുതെ. ഹാര്‍ദിക്കിന് പകരം ശാര്‍ദുല്‍ താക്കൂറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ മാറ്റം ഇന്ത്യക്ക് ആറാമത്തെ ബൗളിംഗ് ഓപ്ഷന് മാത്രമല്ല, ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു കളിക്കാരനെയും ടീമിന് നല്‍കുന്നതാണെന്ന് ടീം ഓഫിഷ്യല്‍സില്‍ ഒരാള്‍ ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: