ന്യൂദല്‍ഹി: ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26ലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലേക്ക് പുറപ്പെട്ടു. നവംബര്‍ രണ്ടു വരെയാണ് ഇറ്റലി-ബ്രിട്ടണ്‍ സന്ദര്‍ശനം. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെയും സന്ദര്‍ശിക്കും.
30,31 തിയതികളിലായി റോമില്‍ വച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. കോവിഡ്, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളാകും ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെയുള്ള രാഷ്‌ട്രത്തലവന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഒക്ടോബര്‍ 31-ന് ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്റെ (യു എന്‍ എഫ് സി സി സി ) 26-ാമത് സമ്മേളനത്തില്‍ (സി ഓ പി -26) പങ്കെടുക്കാന്‍ മോദി ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടും. 2021 നവംബര്‍ 1-2 തീയതികളില്‍ ‘വേള്‍ഡ് ലീഡേഴ്‌സ് സമ്മിറ്റ്’ കോപിന്റെ ഉന്നതതല സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള 120 രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: