ന്യൂദല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 ഭേദഗതി നടത്തുന്നതിന്റ ഭാഗമായി കരടിനായുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം സ്വീകരിക്കാനാരംഭിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 ഭേദഗതി ചെയ്യുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ഭേദഗതി നിയമം, 2021, രാജ്യസഭ 2021 ജൂലൈ 28 ന് പാസാക്കിയിരുന്നു. നടപ്പു വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ 24.03.2021ന് ലോക്സഭയും പാസാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ദുര്‍ബല സാഹചര്യങ്ങളിലുള്ള കുട്ടികളുടെ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം ജില്ലാ മജിസ്ട്രേറ്റുമാരെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മകളും മന്ത്രി ചൂണ്ടിക്കാട്ടി. സെക്ഷന്‍ 61 പ്രകാരം ദത്തെടുക്കല്‍ നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഇതുസംബന്ധിച്ച് ചുമതലകള്‍ വര്‍ധിപ്പിക്കുന്നതിനുമായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ള ജില്ലാ മജിസ്ട്രേറ്റുമാരെ അധികാരപ്പെടുത്തുന്നതും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ ഭേദഗതികളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമത്തിന്റെ സുഗമമായ നിര്‍വ്വഹണത്തിനും ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള സമന്വയിപ്പിച്ച ശ്രമങ്ങള്‍ക്കുമായി നിയമഭേദഗതി പ്രകാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റിന്റെ ശുപാര്‍ശകള്‍ പ്രകാരമേ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടൊള്ളുവെന്ന് ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍, ശിശുക്ഷേമ സമിതികള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍, പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ജില്ലാ മജിസ്ട്രേറ്റുമാര്‍ സ്വതന്ത്രമായി വിലയിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ കരട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 11.11.2021 വരെ സമര്‍പ്പിക്കാം.
2016-ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) മാതൃകാ ചട്ടങ്ങളുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കാണുന്നതിനായി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
പ്രതികരിക്കാൻ ഇവിടെ എഴുതുക: