തൃശ്ശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ വീണ്ടും ബോര്‍ഡ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡുകളിലാണ് അശ്ലീല ചുവയോടുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും ബോര്‍ഡില്‍ വിമര്‍ശിച്ചിട്ടുണ്ട്.
മറ്റൊരു ബോര്‍ഡില്‍ താലിബാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ പാലസ്തീന് തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തെയും കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ ദേവീദേവന്മാരെ അവഹേളിച്ചും വികൃതമായി ചിത്രീകരിച്ചും ചില അധ്യാപകരുടെ മൗനസമ്മതതോടെ എസ്എഫ്ഐ വിവാദങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് എബിവിബി ആരോപിച്ചു. ബോര്‍ഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്ഐ പോസ്റ്ററുകള്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി വ്യക്തമാക്കി. കേരളവര്‍മ കോളേജില്‍ ഇതിന് മുന്‍പും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ സമാനമായ പ്രവര്‍ത്തനം നടക്കാറുണ്ടെന്നും, ഇത് എസ്എഫ്ഐയുടെ നയമാണെന്നും മനസിലാക്കാവുന്നതാണ്. ഭാരതത്തിന്റെ ദേശീയതയെ അപമാനിച്ചുകൊണ്ട് താലിബാനിസത്തെയും തീവ്രവാദത്തെയും വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ക്യാംപസുകളില്‍ എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്.
തീവ്രവാദ-രാജ്യവിരുദ്ധ ശക്തികളാണോ എസ്എഫ്ഐയെ നിയന്ത്രിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ജനാധിപത്യത്തെയും, ദേശീയതയെയും ബോധപൂര്‍വം ക്യാംപസുകളില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്ഐയുടെ ആസൂത്രിത നീക്കങ്ങളെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം ചെറുത്തുതോല്പിക്കേണ്ടതുണ്ടെന്നും എബിവിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: