ന്യൂദല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള വായ്പാ സൗകര്യത്തിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ 44,000 കോടി രൂപ കൂടി അനുവദിച്ചു. കേരളത്തിന് 2418.49 കോടി രൂപ അനുവദിച്ചു.
നേരത്തെ അനുവദിച്ച 1,15,000 കോടി രൂപ (2021 ജൂലൈ 15ന് അനുവദിച്ച 75,000 കോടിയും 2021 ഒക്ടോബര്‍ 07ന് അനുവദിച്ച 40,000 കോടിയും ) ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം വായ്പാസൗകര്യം വഴി അനുവദിച്ച ആകെ തുക 1,59,000 കോടി രൂപയായി. നികുതി പിരിവില്‍ നിന്ന് ഓരോ രണ്ടു മാസത്തിലും അനുവദിക്കുന്ന സാധാരണ ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണിത്.
28.05.2021ന് നടന്ന 43ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം, കേന്ദ്ര സര്‍ക്കാര്‍ 1.59 ലക്ഷം കോടി കടമെടുത്ത് സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിഭവ സമാഹരണത്തിലെ വിടവ് നികത്തുന്നതിന് അനുവദിക്കാന്‍ തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നികുതി പിരിവിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുമെന്ന് കണക്കാക്കപ്പെടുന്ന ഒരു ലക്ഷം കോടി രൂപയെക്കാള്‍ കൂടുതലാണ് വായ്പ വഴി ലഭ്യമാക്കുന്ന 1.59 ലക്ഷം കോടി രൂപ. ലഭ്യമാക്കുന്ന 2.59 ലക്ഷം കോടി രൂപ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര തുകയേക്കാള്‍ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: