ന്യൂദല്‍ഹി: കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ക്ക് ധനസഹായം നല്‍കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതു സംബന്ധിച്ച പ്രത്യേക പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കൂടിക്കാഴ്ചയ്ക്കെത്തിയ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കേന്ദ്രമന്ത്രി നിര്‍ദേശം നല്കി.
സംസ്ഥാനത്തിലെ ദേശീയ പാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ്. 4,500 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് പുതുതായി അനുവദിച്ച 12 ദേശീയപാതാ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്കി. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളില്‍ ചിലത് ഗതിശക്തി പദ്ധതിയില്‍ പെടുത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും.
ആലപ്പുഴ മുതല്‍ ചങ്ങനാശ്ശേരി-വാഴൂര്‍-പതിനാലാം മൈല്‍ വരെ 50 കി.മീ, കായകുളം മുതല്‍ തിരുവല്ല ജങ്ഷന് വരെ 23 കി.മീ, വിജയപുരം ജങ്ഷന് മുതല്‍ ഊന്നുക്കല്‍ ജങ്ഷന് വരെ 45 കി.മീ, കല്‍പ്പറ്റ മുതല്‍ മാനന്തവാടി വരെ 50 കി.മീ. എന്‍എച്ച് 183 എ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ 17 കി.മീ. എന്‍. എച്ച് 183 എ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത 21.6 കി.മീ., തിരുവനന്തപുരം-തെന്മല 72. കിമീ, ഹോസ്ദുര്‍ഗ്-പനത്തൂര്‍-ഭാഗമണ്ഡലം-മടിക്കേരി 57 കി.മീ., ചേര്‍ക്കല-കല്ലിടുക്ക 28 കി.മീ., വടക്കാഞ്ചേരി-പൊള്ളാച്ചി റോഡ്, വിഴിഞ്ഞം-കരമന-കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാല രണ്ടാംഘട്ടത്തില്‍ അപ്ഗ്രേഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: