തിരുവനന്തപുരം: ഡോ. എം.കൃഷ്ണന് നായരെ അനുസ്മരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഭിഷഗ്വരനായിരുന്നു അദേഹമെന്ന് സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയുടെ സ്ഥാപക ഡയറക്ടറായ എം. കൃഷ്ണന് നായര്‍ രാജ്യത്തെ തലമുതിര്‍ന്ന അര്‍ബുദ രോഗ വിദഗ്ധനായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
ആതുരസേവനരംഗത്തെ അദേഹത്തിന്റെ കര്മ്മനിരതയ്ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിഷഗ്വരനായിരുന്നു കൃഷ്ണന് നായര്‍. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഉപദേശക സമിതിയിലെ അംഗമായിരുന്നപ്പോള്‍ അദേഹം ഇന്ത്യയില്‍ ആദ്യമായി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ ചെലവുകുറഞ്ഞതുമായ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച വ്യക്തി കൂടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: