ശ്രീനഗര്‍ : പാകിസ്താന് വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ഭീഷണിയുമായി മതമൗലികവാദികള്‍ . ടി20 ലോകകപ്പില്‍ പാകിസ്താന് വിജയിച്ചതിന് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപി എ ചുമത്തിയിരുന്നു . ഇതിനു പിന്നാലെയാണ് ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദ്യാര്‍ത്ഥിനി അനന്യ ജംവാളിനെതിരെ ഭീഷണി ഉയരുന്നത് .
പോലീസ് ഇന്‍ഫോര്‍മറാണ് അനന്യയെന്നാണ് ആരോപണം . എന്നാല്‍, വീഡിയോ ഷെയര്‍ ചെയ്തത് അനന്യ ജംവാള്‍ ആയിരുന്നില്ല. കോളേജില്‍ നടക്കുന്ന കാര്യങ്ങളും , പാകിസ്താനെ പിന്തുണയ്ക്കുന്നവരെയും ചൂണ്ടിക്കാട്ടുക മാത്രമാണ് അനന്യ ചെയ്തത് . എന്നാല്‍ പോലീസിനു വിവരം നല്‍കിയത് അനന്യയാണെന്ന് ആരോപിച്ചാണ് ഭീഷണിയും , സൈബര്‍ ആക്രമണവും നടക്കുന്നത് .
ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും അനന്യയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ”എഫ്ഐആറിന്റെയും യുഎപിഎയുടെയും പിന്നിലെ പ്രധാന കുറ്റവാളിയും ആര്‍എസ്എസ് പ്രവര്‍ത്തകയായ അനന്യ ജംവാള്‍, നിലവില്‍ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നു . ഡോഗ്ര വിഭാഗക്കാരിയാണ് ‘ എന്നിങ്ങനെ വ്യക്തമായി വിവരങ്ങള്‍ നല്‍കും വിധത്തിലാണ് അബ്ദുള്ള__ഗാസി എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ കുറിപ്പ് .
‘പോലീസ് ഇന്‍ഫോര്‍മര്‍’ എന്നത് ഇസ്ലാമിസ്റ്റ് ഭീകരര്‍ കൊല്ലാന്‍ ലക്ഷ്യമിടുന്ന വ്യക്തികളുടെ മേല്‍ ആരോപിക്കുന്ന വാക്കാണ് . കശ്മീര്‍ താഴ്വരയില് താമസിക്കുന്ന മുസ്ലീം ഇതര സമുദായക്കാര്‍ക്കും കശ്മീരികള്‍ക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങള്‍ അടുത്തിടെ നടന്നതു കൊണ്ട് തന്നെ ഇത്തരം ട്വീറ്റുകളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു . അനന്യ ജാംവാളിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.
തനിക്കെതിരെയുള്ള വ്യാജ സന്ദേശങ്ങള്‍ പങ്ക് വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അനന്യയും രംഗത്തെത്തിയിട്ടുണ്ട് . ”പാകിസ്ഥാന് ജയിച്ചെന്ന് ആഘോഷിക്കുന്ന രാജ്യദ്രോഹികള്‍ വെളിപ്പെട്ടു. രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നവരെ ഞാന്‍ എതിര്‍ത്തു, അതിനുശേഷം എല്ലാവരും എന്നെ പലവിധത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ എതിര്‍ക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ ആരെയും തുറന്നുകാട്ടിയില്ല, ഞാന്‍ ഒരു പോലീസ് ഇന്‍ഫോര്‍മറും അല്ല. ‘ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് വിനീതമായ അഭ്യര്‍ത്ഥിക്കുന്നുവെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.
അതേ സമയം അനന്യയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് കപില്‍ മിശ്ര അടക്കം നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട് . ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ധൈര്യശാലികളായ, നിര്‍ഭയരായ പെണ്മക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ചിലര്‍ കുറിക്കുന്നത് . അനന്യയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയ മെഹക് ഫിര്‍ദൗസിനെയും റാഹില ബിലാലിനെയും പോലുള്ളവരെ ജമ്മു കശ്മീര്‍ പോലീസ് ഉടന്‍ കണ്ടെത്തണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: