Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്തും പറയും മുരളീധരന്‍

ബിജെപിയെ തോല്‍പിക്കുക കൂടിയാണ് തന്റെ നിയോഗമെന്നും അന്ന് അവകാശവാദം. ബിജെപി തോറ്റെങ്കിലും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ലീഡറുടെ മകന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജയിപ്പിച്ചതോ നിയമസഭയുടെ ബഞ്ചിലും ഡസ്‌കിലും കയറി സംഹാരകേളി നടത്തിയ വ്യക്തിയെ. 2015 മാര്‍ച്ച് 13 ന് കെ.എം. മാണിയുടെ ബജറ്റ് മേശപ്പുറത്തും, സിപിഎം എംഎല്‍എ ശിവന്‍കുട്ടി ഡസ്‌കിലുമെന്ന ചൊല്ല് അന്നുണ്ടായതാണ്. അയാളെ തന്നെ ജയിപ്പിക്കാന്‍ രാഹുലിന്റെ ബ്രിഗേഡിയറായി ഇറങ്ങിയ മുരളീധരന്‍ എന്തും പറയും എന്ന മാനസികാവസ്ഥയിലെത്തി.

ഉത്തരന്‍ by ഉത്തരന്‍
Oct 28, 2021, 05:42 am IST
in Article

സേവാദള്‍ വളണ്ടിയറായാണ് കെ. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് കാലെടുത്തുവച്ചത്. പിന്നീടയാള്‍ ക്യാപ്റ്റനായി. അച്ഛനും ഹൈക്കമാന്റിനും സേവ നന്നായി ബോധിച്ചപ്പോള്‍ ആദ്യം എംപിയായി. എംഎല്‍എ ആകാതെ മന്ത്രിയുമായി. മന്ത്രിയായ ശേഷം എംഎല്‍എയാകാന്‍ മറ്റൊരു സേവനകനായ എംഎല്‍എയെ രാജിവയ്‌പിച്ചു. ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചു, മത്സരിച്ചു. എട്ടുനിലയ്‌ക്കാണ് പൊട്ടിയത്. മന്ത്രിമോഹം അന്നവസാനിച്ചു. പിന്നെയും മന്ത്രിയോ അതുക്കും മേലെ മുഖ്യമന്ത്രിയോ ആവുന്നതിനായി ഇത്തവണ എംപി സ്ഥാനം ഒഴിയാതെ മത്സരത്തിനിറങ്ങി. തട്ടകം നേമം നിയോജകമണ്ഡലം. രണ്ടാമനോ മൂന്നാമനോ ആകാനല്ല, ഒന്നാമനാകാനാണ് താന്‍ മത്സരിക്കുന്നതെന്ന വീമ്പടി. യുഡിഎഫ് ജയിച്ചതുമില്ല, കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുമില്ല. പിന്നല്ലെ മുരളീധരന്റെ മോഹം!

ബിജെപിയെ തോല്‍പിക്കുക കൂടിയാണ് തന്റെ നിയോഗമെന്നും അന്ന് അവകാശവാദം. ബിജെപി തോറ്റെങ്കിലും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ലീഡറുടെ മകന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.  ജയിപ്പിച്ചതോ നിയമസഭയുടെ ബഞ്ചിലും ഡസ്‌കിലും കയറി സംഹാരകേളി നടത്തിയ വ്യക്തിയെ. 2015 മാര്‍ച്ച് 13 ന് കെ.എം. മാണിയുടെ ബജറ്റ് മേശപ്പുറത്തും, സിപിഎം എംഎല്‍എ ശിവന്‍കുട്ടി ഡസ്‌കിലുമെന്ന ചൊല്ല് അന്നുണ്ടായതാണ്. അയാളെ തന്നെ ജയിപ്പിക്കാന്‍ രാഹുലിന്റെ ബ്രിഗേഡിയറായി ഇറങ്ങിയ മുരളീധരന്‍ എന്തും പറയും എന്ന മാനസികാവസ്ഥയിലെത്തി.

പിന്നെ പിണറായി വിജയന്‍, കേന്ദ്രത്തിലെ നരേന്ദ്രമോദിയെ പോലെയാണെന്ന് പറഞ്ഞത് കുറച്ച് ദിവസം മുമ്പാണ്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഒന്നാംനിരയിലെത്തിക്കുകയാണ് നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യം ബഹുദൂരം മുന്നേറിയത് മോദിയുടെ നിതാന്ത ജാഗ്രതയും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും കൊണ്ടാണ്. നൂറുകോടിയിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനും കഴിഞ്ഞു എന്നത് ആശ്ചര്യത്തോടെ ലോകം കാണുന്നു. ലോകാരോഗ്യ സംഘടന പോലും അതില്‍ അഹ്ലാദിക്കുന്നു. അതുപോലെയാണോ കേരളം?

നൂറുകോടി വാക്‌സിനേഷന്‍ തികഞ്ഞ ദിവസം സിപിഎം പാര്‍ട്ടി പത്രത്തിന്റെ തലവാചകം കേരളം നൂറുശതമാനത്തിലേക്കെന്നാണ്. പോഴത്തരം എന്നല്ലാതെ എന്തു പറയാന്‍. 130 കോടി ജനസംഖ്യയിലാണ് നൂറുകോടി തികച്ചത്. കേരളത്തിലാകെ മൂന്നേകാല്‍ കോടിയാണ് ജനസംഖ്യ എന്നതും ഓര്‍ക്കണം. വിഷയം അതല്ല. നരേന്ദ്രമോദിയോട് പിണറായി വിജയനെ താരതമ്യം ചെയ്യുന്നതെന്തിനാണ് എന്നതല്ലെ? മോദിയെപ്പോലെ കര്‍മ്മനിരതനും ലോകാരാധ്യനുമാണ് പിണറായി വിജയനെന്ന് ബോധ്യപ്പെടുത്താനാണ്. ഒരുപക്ഷേ വരാന്‍ പോകുന്ന സഖ്യത്തില്‍ പിണറായി വിജയന് മുഖ്യവേഷം നല്‍കണമെന്ന് രാഹുലിനുള്ള സന്ദേശമായിരിക്കാം. ‘ലാഭം കാണാതെ ബാപ്പ വെള്ളം കുടിക്കില്ല.’ എന്നൊരു ചൊല്ലുണ്ടല്ലോ.  

പിണറായി വിജയന്‍ പകല്‍ ചെങ്കൊടിയും രാത്രി കാവിക്കൊടിയുമാണ് പിടിക്കുന്നതെന്നാണ് മുരളീധരന്റെ മറ്റൊരു കണ്ടുപിടുത്തം. തുണിയുടെ നിറം നോക്കിപ്പിടിപ്പിക്കുന്നതിനാലാണ് ലാവ്‌ലിന്‍ കേസ് 25 തവണ മാറ്റിവച്ചതെന്നും മുരളീധരന്‍ പറഞ്ഞിരിക്കുന്നു. കൊടിയുടെ നിറം മാത്രമല്ല, അടിവസ്ത്രത്തിന്റെ നിറംപോലും പറഞ്ഞാലും അത്ഭുതപ്പെടാനില്ല. അതിന്റെ തെളിവാണല്ലോ തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള മുരളീധരന്റെ ആക്ഷേപം. തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ രാപ്പകല്‍ സമരവും നിരാഹാരസമരവും 28-ാം ദിവസമെത്തിയപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സമരം നടത്തണമെന്ന് തോന്നിയത്. ഡിസിസി പ്രസിഡന്റ് തുടങ്ങിയ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനാണ് മുരളീധരനെത്തിയത്. പ്രസംഗത്തില്‍ മേയറെ പുലഭ്യം പറയാനും കൊടുങ്ങല്ലൂര്‍ ആചാരത്തെ അവഹേളിക്കാനുമാണ് ശ്രമിച്ചത്. ”മേയര്‍ ആര്യാ രാജേന്ദ്രന്‍ സുന്ദരിയാണ്. വായില്‍ വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം.” എന്നാണ് മുരളീധരന്‍ പറഞ്ഞത്. പിന്നെയും തുടര്‍ന്നു. ”ഒറ്റ മഴയ്‌ക്ക് കിളിര്‍ക്കുന്നതാണ് ഇതൊക്കെ. മറ്റൊരു മഴക്കിതൊക്കെ തീരും. ഇങ്ങിനെ പോയാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നത്… എന്ന് പറയേണ്ടിവരുമെന്ന് മുരളി മുന്നറിയിപ്പും നല്‍കി. മേയര്‍ പരാതി കൊടുത്തിട്ടുണ്ട്. ”തനിക്കിങ്ങിനെ ഒരച്ഛനില്ലെന്ന്” പറഞ്ഞയാള്‍ ആര്‍ക്കെതിരെയും എന്തും പറയും. മുഖ്യ പ്രതിപക്ഷമായിരുന്നിട്ടും സഹനസമരത്തെ ചവിട്ടിപ്പോയിട്ടും അവഹേളിച്ചിട്ടും ബിജെപിക്കാരാരും മേയറെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മുറുകെ പിടിക്കുന്ന സംസ്‌കാരമെന്തെന്ന് മുരളീധരന്‍ തെളിയിച്ചു. തൃശൂര്‍ ജില്ലയിലാണ് കൊടുങ്ങല്ലൂര്‍. മുരളീധരന്‍ ജനിച്ചതും തൃശൂരാണ്. ഭരണിപ്പാട്ട് ഭീകരത സൃഷ്ടിക്കുന്നതല്ല. അതെങ്കിലും തിരിച്ചറിയാന്‍ കിങ്ങിണികള്‍ക്കാവേണ്ടതല്ലേ?

Tags: congressmuraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.