ന്യൂദല്‍ഹി: ഒളിമ്പിക്‌സ് അത്ലറ്റിക്സില്‍ ചരിത്ര സ്വര്‍ണം നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ഹോക്കിയിലെ വെങ്കലനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 കായിക താരങ്ങളെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. 35 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി ബോക്‌സിങ് താരം കെ.സി. ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായി ഖേല്‍രത്‌ന പട്ടികയില്‍ ഇടംപിടിച്ചത്. ഇവരോടൊപ്പം പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ സുമിത് ആന്റില്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ മനീഷ് നര്‍വാള്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കിയ അവാനി ലേഖര എന്നിവരും ഖേല്‍രത്ന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം സുനില്‍ ഛേത്രി, വനിതാ ക്രിക്കറ്റ് താരം മിതാലി രാജുമാണ് പട്ടികയില്‍ ഇടംപിടിച്ച് മറ്റുരണ്ടു താരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: