തിരുവനന്തപുരം: സംസ്ഥാനത്ത് 22,718 സ്‌കൂള്‍ ബസുകളാണുള്ളതെന്നും ഇതില്‍ 2828 ബസുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമതാ പരിശോധനയ്‌ക്ക് തയ്യാറായിട്ടുള്ളതെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. ഇതില്‍ 1022 ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എട്ട്, ഒന്‍പത്, 11 ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നില്ല.
അതിനാല്‍ പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല. മൂന്നില്‍രണ്ട് കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ എത്തുന്നതെന്നാണ് കാരണം. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു. കുട്ടനാട് പോലുള്ള മേഖലകളില്‍ സ്‌കൂള്‍ സമയം ക്രമീകരിച്ച് ബോട്ടുകള്‍ ഓടിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: