Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

‘ആപ്പി’ലാക്കുന്ന ആപ്പുകള്‍; ഗൂഗിള്‍ വീണ്ടും വിവാദത്തില്‍; സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

കഴിഞ്ഞ ദിവസം ഗൂഗിള്‍ ക്രോമിന് ഗുരുതര സുരക്ഷാ പിഴവുകളുണ്ടെന്ന് ഗൂഗിള്‍ തുറന്നു സമ്മതിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 03:07 pm IST
in Technology

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സുരക്ഷ വീഴ്ച സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ ഭാഗത്തു നിന്ന് മറ്റൊരു മോശം വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് സംശയിക്കുന്ന നൂറിലധികം ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഈ ആപ്ലിക്കേഷനുകളില്‍ ‘അള്‍ട്ടിമ എസ്എംഎസ്’ (UltimaSMS) എന്ന ഒരു മാല്‍വെയര്‍ ഫീച്ചര്‍ ചെയ്തിരുന്ന ആപ്പുകള്‍ പോലുമുണ്ടായിരുന്നുവെന്നാണ് വിവരം. ഇത് കൂടുതല്‍ ഉപയോക്താക്കളെ വലയില്‍ വീഴ്തിയെന്നും കണ്ടെത്തി.

കഴിഞ്ഞ ദിവസം ഗൂഗിള്‍ ക്രോമിന് ഗുരുതര സുരക്ഷാ പിഴവുകളുണ്ടെന്ന് ഗൂഗിള്‍ തുറന്നു സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്. ‘ടെക്സ്റ്റ് സ്‌കാം’ എന്നു സംശയിക്കാത്ത വിധം ഈ മാല്‍വെയറിന് ഉപയോക്താക്കളെ പ്രീമിയം സേവനങ്ങളിലേക്ക് സൈന്‍ ഇന്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുകാരണം ആന്‍ഡ്രോയിഡ് ഉടമകള്‍ക്ക് പ്രതിമാസം 40 ഡോളര്‍ എങ്കിലും ചെലവാകും.  

പ്രമുഖ ആന്റി വയറസ് കമ്പനിയായ അവാസ്റ്റിലെ സാങ്കേതിക വിദഗ്ധരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഭീഷണിയെക്കുറിച്ച് അറിയിച്ചയുടന്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളെ തല്‍ക്ഷണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. എന്നാല്‍ നീക്കം ചെയ്യുന്നതിനു മുന്‍പ് തന്നെ ഈ ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. കസ്റ്റമൈസ് ചെയ്യാനാകുന്ന കീബോഡുകള്‍, ക്യൂ ആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്ററുകള്‍, സ്പാം കോള്‍ ബ്ലോക്കറുകള്‍, ക്യാമറ ഫില്‍ട്ടറുകള്‍, ഗെയിമുകള്‍ തുടങ്ങിയ ജനപ്രിയ സേവനങ്ങളുടെ മറവിലാണ് ഈ ആപ്പുകള്‍ തട്ടിപ്പു നടത്തിയത്.  

അവാസ്റ്റിന്റെ നിഗമനങ്ങളനുസരിച്ച് ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ വഴിയും ആപ്പുകള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇത് ഇത്തരം ആപ്പുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഐഎംഇഐ, ഫോണ്‍ നമ്പര്‍ എന്നിവ പരിശോധിക്കാന്‍ തുടങ്ങും. ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷന്‍ ഉപയോക്താവ് തുറക്കുമ്പോള്‍, ആപ്പ് ഉപയോഗിക്കുന്നതിന്, അവരുടെ ഫോണ്‍ നമ്പറും ചിലപ്പോള്‍ അവരുടെ ഇമെയിലും നല്‍കാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോക്താവിനെ പ്രീമിയം എസ്എംഎസ് സബ്സ്‌ക്രിപ്ഷനായി സൈന്‍ അപ്പ് ചെയ്യപ്പെടും.  

പ്ലേ സ്റ്റോറില്‍ കൊള്ളാവുന്ന തരത്തില്‍ നിര്‍മിച്ച ആപ്പ് പ്രൊഫൈലുകള്‍ വഴി ഈ ആപ്പുകള്‍ യഥാര്‍ത്ഥ ആപ്ലിക്കേഷനുകളായി വേഷം മാറിയാണ് ഉപയോക്താക്കളെ പറ്റിക്കുന്നത്. ഈ പ്രൊഫൈലുകള്‍ നന്നായി എഴുതിയ വിവരണങ്ങളോടെയും ആകര്‍ഷകമായ ഫോട്ടോകളോടെയുമാണ് പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ പലപ്പോഴും ഉയര്‍ന്ന റേറ്റിങ്ങുമുണ്ട്. എന്നിരുന്നാലും, സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അവയ്‌ക്കെല്ലാം പൊതുവായ സ്വകാര്യതാ നയങ്ങളും, ഇമെയില്‍ വിലാസങ്ങളുള്‍പ്പടെയുള്ള അടിസ്ഥാന ഡെവലപ്പര്‍ പ്രൊഫൈലുകളുമാണ് കാണാനാവുക. ഇതിനൊപ്പം തന്നെ ഈ ആപ്പുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് നിരവധി നെഗറ്റീവ് റിവ്യൂകളുമുണ്ട്. ഇത് ആപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഒരുപാട് കുട്ടികള്‍ ഈ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ട്.

Tags: ഗൂഗിള്‍ഗൂഗിള്‍ പ്ലേ സ്റ്റോര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

Technology

ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകള്‍ക്ക് മനുഷ്യരാശിക്ക് ഭീഷണി? നിര്‍മിത ബുദ്ധിക്ക് ആളുകളെ കൊല്ലാന്‍ കഴിയുമെന്ന് മുന്‍ ഗൂഗിള്‍ സിഇഒ എറിക് ഷ്മിഡ്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല
World

സാമ്പത്തികമാന്ദ്യം; കൂട്ടപ്പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റ് 11,000 പേരെയും ഗൂഗിള്‍ 12000 പേരെയും പിരിച്ചുവിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.