മുംബൈ: ആഴ്സെലോര്‍ മിത്താല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡ് (എഎംഎന്‍എസ് ഇന്ത്യ) ഭാരതത്തിലെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ (ഒരു ലക്ഷം കോടി) രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ലക്സംബര്‍ഗ് ആസ്ഥാനമായുള്ള സ്റ്റീല്‍ കമ്പനിയായ ആഴ്സെലോര്‍ മിത്താലിന്റെയും ജപ്പാന്‍ ആസ്ഥാനമായുള്ള നിപ്പോണ്‍ സ്റ്റീലിന്റെയും സംയുക്ത സംരംഭമാണ് എഎംഎന്‍എസ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ 60 ശതമാനം ഓഹരി ആഴ്സെലോര്‍ മിത്താലിന്റെ കയ്യിലും ബാക്കി 40 ശതമാനം നിപ്പോണ്‍ സ്റ്റീലിന്റെ കയ്യിലുമാണ്.
2019 ഡിസംബറില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ എസ്സാര്‍ സ്റ്റീലിനെ 42,000 കോടി രൂപയ്‌ക്ക് ആഴ്സെലോര്‍ മിത്താല്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ നിപ്പോണ്‍ സ്റ്റീലുമായി ഇത് ചേര്‍ന്നത്. പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ് എഎംഎന്‍എസ് ഇന്ത്യ ലിമിറ്റഡ്.
പ്ലാന്റുകളുടെ വിപുലീകരണ പദ്ധതികള്‍ നല്ല രീതിയില്‍ തന്നെ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ഹാസിറയിലെ പ്ലാന്റിന്റെ ശേഷി 18 ദശലക്ഷം ടണ്ണായും ഒഡീഷയിലെ പ്ലാന്റിന്റെ ശേഷി 12 ദശലക്ഷം ടണ്ണായും ഉയര്‍ത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്.- കമ്പനിയുടെ സിഇഒ ദിലീപ് ഉമ്മന്‍ പറഞ്ഞു.
ഒഡിഷയിലെ 12 ദശലക്ഷം ടണ്‍ സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനി ഒഡീഷ സര്‍ക്കാരുമായി പ്രാരംഭ കരാര്‍ ഒപ്പിട്ടു. ഹാസിറയിലും ഒഡിഷയിലും ഞങ്ങള്‍ 50,000 കോടി രൂപ വീതമാണ് നിക്ഷേപിക്കുന്നത്. ഈ നിക്ഷേപങ്ങളെല്ലാം രാജ്യത്തിന്റെ ദേശീയ സിറ്റീല്‍ നിര്‍മ്മാണ ശേഷി 300 ദശലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്‌ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ നിലവിലെ സ്റ്റീല്‍ നിര്‍മ്മാണ ശേഷി 143.91 മില്യണ്‍ ടണ്ണാണ്. അത് വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെയ്പാണ്. റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സ്റ്റീലിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. അതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് സഹായകമായിരിക്കുമെന്നും ദിലീപ് ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: