കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി സെക്രട്ടേറിയറ്റിന്റെ അനക്സും ഹൈക്കോടതി ബെഞ്ചും വേണമെന്ന ആവശ്യമുയര്‍ത്തി എസ്ഡിപിഐ. പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നേരത്തെ ഉയര്‍ത്തിയ മലബാര്‍ സംസ്ഥാന വാദത്തിന് ശക്തിപകരാനുള്ള അജണ്ടയാണ് പുതിയ ആവശ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍, വികസന മുരടിപ്പ്, സര്‍ക്കാര്‍ പദ്ധതികളിലെ അവഗണന, ആരോഗ്യ സംവിധാനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കാന്‍ സംസ്ഥാന ഭരണ ആസ്ഥാനമായ സെക്രട്ടേറിയറ്റിന്റെ ശാഖ കോഴിക്കോട്ട് സ്ഥാപിക്കേണ്ടത് അനിവാര്യമാണ് എന്നാണ് എസ്ഡിപിഐ വാദം. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. 2010 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഈ ആവശ്യം ഉന്നയിച്ചു വരുന്നുണ്ട്.
കേരളം രണ്ടാക്കി, മലബാര്‍ സംസ്ഥാനം രൂപീകരിക്കുക എന്നത് ഏറെക്കാലമായി കേരളത്തിലെ മതതീവ്രവാദികളുടെ അജണ്ടകളിലൊന്നാണ്. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ, ജമാ അത്തെ ഇസ്ലാമി, മുസ്ലിം ലീഗ് എന്നീ സംഘടനകളും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. മുസ്ലിം യൂത്ത്ലീഗ് ഏതാനും വര്‍ഷം മുമ്പ് മലബാര്‍ സംസ്ഥാന രൂപീകരണത്തിനായി പ്രമേയം പാസാക്കിയത് വിവാദമായിരുന്നു. കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എസ്കെഎസ്എസ്എഫ്) മുഖപത്രമായ സത്യധാരയുടെ പത്രാധിപര്‍ അന്‍വര്‍ സാദിഖ് ഫൈസി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മലബാറില്‍ പ്രത്യേക ഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ച് മുഖമന്ത്രിയുള്പ്പെടെയുള്ളവര് ആഴ്ചയില്‍ മൂന്ന് ദിവസം അവിടെ തങ്ങി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഫൈസി നിര്‍ദേശിക്കുന്നു. ഏതാണ്ട് ഇതേ നിര്‍ദേശമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് അനക്സ് എന്ന ആശയത്തിലൂടെ എസ്ഡിപിഐയും മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: