ന്യൂദല്‍ഹി:ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുഹമ്മദ് ഷമിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകള്‍ സൃഷ്ടിച്ചതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി,, ന്യൂസ് 18 എന്നിവര്‍ നടത്തിയ വിശദമായ വിശകലനത്തിലാണ് ഇത്തരമൊരു നിഗമനം. ഷമിയ്ക്കെതിരെ വന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ പാകിസ്ഥാന്കാരുടെതായിരുന്നു.
മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന മോശം പ്രതിച്ഛായ സൃഷ്ടിച്ചെടുക്കലായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലിങ്ങളോട് ആഘോഷത്തില്‍ പങ്കാളികളാകാന്‍ പാകിസ്ഥാന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് നടത്തിയ ആഹ്വാനവും മതാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ച ഇളക്കിവിടാനുള്ള പാകിസ്ഥാന്റെ ആസൂത്രിത നീക്കമായിരുന്നു.ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു പാക് ലക്ഷ്യം.
ഷമിയെ ഐഎസ്ഐ ഏജന്റെന്ന് വിശേഷിപ്പിച്ചുള്ള തുടക്കത്തിലെ ട്വീറ്റുകളില്‍ ഒന്ന് ഫൈസിഗ്രാം എന്ന പാകിസ്ഥാന്‍കാരന്റെ അക്കൗണ്ടാണ്. “അണ്ടര്‍കവര്‍ (ഒളിഞ്ഞിരിക്കുന്ന) ഏജന്റ് ഓഫ് ഐഎസ്ഐ” എന്നാണ് ഈ വിശേഷണം.
ഷമിയെ ഐഎസ്ഐ ഏജന്റെന്ന് വിശേഷിപ്പിച്ച് തുടക്കത്തില്‍ ട്വീറ്റ് ചെയ്ത മൊഹമ്മദ് കമ്രാന്‍ എന്നയാളാണ്. മൊഹമ്മദ് കമ്രാന്റെ എന്നയാളുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു: “നന്നായി, ഐഎസ്ഐ ഏജന്റ് ഷമീ….നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു”- ഈ ട്വീറ്റ് നടത്തിയ മൊഹമ്മദ് കമ്രാന്‍ പാകിസ്ഥാന് കാരനാണ്.
പാകിസ്ഥാനോട് 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ മൂന്ന് ദശകത്തോളം നിലനിര്‍ത്തിയിരുന്ന ആധിപത്യമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഈ സാഹചര്യത്തിലാണ് മൊഹമ്മദ് ഷമി നേരിട്ട വിമര്‍ശനങ്ങളെ കൃത്യമായി പൊലിപ്പിച്ചു കാട്ടുന്ന അജണ്ടയും പാകിസ്ഥാന് സൃഷ്ടിച്ചത്. വാസ്തവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഏതാനും പേജുകളില്‍ മാത്രമാണ് ഷമിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പക്ഷെ ആ വിമര്‍ശനങ്ങളെ കൃത്യമായി പൊലിപ്പിച്ചെടുത്ത് അവതരിപ്പിക്കുക വഴി അത് വലിയൊരു വാര്‍ത്തയായി മാറി.
ഷമിയ്ക്കെതിരായ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം ഇന്ത്യയില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞത്, ഷമിയെ ട്രോളുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അധികവും പാകിസ്ഥാന്കാരുടേതാണെന്നതാണ്. ഇതില്‍ ചിലതെല്ലാം ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രണമായി നടത്തുന്ന വിവിധ പരസ്യ ഏജന്‍സികളുടേതായിരുന്നു. സമൂഹമാധ്യമങ്ങളുടെ ആയുധവല്ക്കരണമായിരുന്നു കണ്ടത്.
ഷമിയ്ക്കെതിരായ വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെ ഇത്രയേറെ സമ്മര്‍ദ്ദവും പ്രചാരണവും നല്‍കിയതിനാലാണ് സച്ചിന് ടെണ്ടുല്‍ക്കറും ഹര്‍ഭജനും ലക്ഷ്മണും എല്ലാം ഷമിയെ പിന്തുണച്ച് പിന്നീട് രംഗത്തെത്തേണ്ടി വന്നത്. കൂടുതല്‍ വിദഗ്ധരും രാഷ്ട്രീയക്കാരും പ്രതികരണവുമായി എത്തിയതോടെ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത നിലനില്ക്കുന്നു എന്ന ആരോപണം ഉയര്‍ത്താമെന്നുള്ള പാകിസ്ഥാന്റെ ലക്ഷ്യവും സാധ്യമായി.
ഷമിയ്ക്കെതിരായ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങള്‍ തുടക്കത്തില്‍ വെറും ട്രോളുകള്‍ മാത്രമായിരുന്നു. ഷമി പാകിസ്ഥാനില്‍ നിന്നാണെന്നതിനെ ഊന്നിയുള്ളതായിരുന്നു ഈ ട്രോളുകള്‍. അലിതാസ എന്ന അക്കൗണ്ടില്‍ നിന്നും 28 തവണയാണ് ഷമിയ്ക്കെതിരെ വിദ്വേഷ കമന്റ് ഉണ്ടായത്. ഈ അക്കൗണ്ടിനെ 15 പേരാണ് പിന്നീട് ഫോളൊ ചെയ്തത്. ഈ അക്കൗണ്ടുടമകളെല്ലാം പാകിസ്ഥാന്‍കാരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: