ന്യൂദല്‍ഹി: മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന് ഉറപ്പായി. പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്കി. പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കിയതായി ബിസിസിഐ അറിയിച്ചു. ബൗളിങ് കോച്ചാകാന്‍ പരസ് മാംബ്രെയും ഫീല്‍ഡിങ് പരിശീലകനാകാന്‍ അഭയ് ശര്‍മ്മയും നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു.
ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനലിനുശേഷം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും രാഹുല്‍ ദ്രാവിഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കാമെന്ന് ദ്രാവിഡ് സമ്മതിച്ചത്. ദ്രാവിഡ് അപേക്ഷ നല്കിയ സാഹചര്യത്തില്‍ അദ്ദേഹം തന്നെ പരിശീലകനാക്കും.
രാഹുല്‍ ദ്രാവിഡ് നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ്. ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഈ പോസ്റ്റിലേക്ക് വിവിഎസ് ലക്ഷ്മണനെ പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: