ന്യൂദല്‍ഹി :മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷാ വ്യവസ്ഥകള്‍ക്കുള്ള കരട് നിയമങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു.നാല് വയസ്സിന് താഴെയുള്ള കുട്ടികളെ , മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ആളോട് ബന്ധിപ്പിക്കുന്നതിന് സുരക്ഷാ ഹെല്റ്റുകള് ഉപയോഗിക്കണം . 9 മാസത്തിനും 4 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടിയായ യാത്രക്കാരന്റെ (അവന്റെ/അവളുടെ )തലയ്ക്ക് അനുയോജ്യമായ ക്രാഷ് ഹെല്‍മെറ്റ് ധരിക്കണം.അല്ലങ്കില്‍ സൈക്കിള്‍ ഹെല്‍മെറ്റ് ധരിക്കണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ് മാനദണ്ഡം നിര്‍ദേശിക്കുന്നത്് പാലിക്കണം. 4 വയസ്സ് വരെ പ്രായമുള്ള കുട്ടിയെ പിന്നില്‍ ഇരുത്തികൊണ്ടുപോകുന്ന മോട്ടോര്‍സൈക്കിളിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുത്.
മോട്ടോര്‍ വാഹനനിയമപ്രകാരം ‘മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷയ്ക്കായുള്ള വ്യവസ്ഥകള്‍ കേന്ദ്ര ഗവണ്മെന്റിന് നിയമങ്ങള്‍ വഴി നല്‍കാവുന്നതാണ്’.അതുപ്രകാരമാണ് മന്ത്രാലയം ഇത് സംബന്ധിച്ച കരട് ചട്ടങ്ങള്‍ രൂപീകരിച്ചു ശുപാര്‍ശ ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: