ജനീവ: ‘നാം തീരുമാനിച്ചാല്‍ കൊവിഡ് തീരും. ലോകം അത് തീരുമാനിക്കണം. ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ നമ്മുടെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കണം. അതിന് എല്ലാ രാജ്യങ്ങളും തയ്യാറാകുമ്പോഴേ കൊവിഡ് ഇല്ലാതാവുകയുള്ളൂ.’ ബര്‍ലിനില്‍ ചേര്‍ന്ന ലോകാരോഗ്യ ഉച്ചകോടിയില്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവാക്സ് മെക്കാനിസത്തിലും ആഫ്രിക്കന്‍ വാക്സിന് അക്വിസിഷന്‍ ട്രസ്റ്റിലും സജീവമായി ഇടപെടാന്‍ ജി20 രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള കൊവിഡ് വാക്സിനുകളുടെ നീതിപൂര്‍വമായ വിതരണം ഉറപ്പാക്കുന്നതിന് എട്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് ജി20 രാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്.
ഈ വര്‍ഷം അവസാനത്തോടെ എല്ലാ രാജ്യങ്ങളിലും 40 ശതമാനം ആളുകളിലും വാക്സിന് എത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനുവേണ്ടി ചെലവുകുറഞ്ഞതും പിഴവുകളില്ലാത്തതുമായ ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: