കോഴിക്കോട്: കോടഞ്ചേരിയില്‍ മര്‍ക്കസിന്റെ നോളജ്സിറ്റി നിര്‍മ്മാണം തോട്ടം ഭൂമി തരം മാറ്റിയാണെന്നും ഇക്കാര്യത്തില്‍ റവന്യൂവകുപ്പ് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു.
പട്ടയത്തിനായി ലാന്റ് ട്രൈബ്യൂണലില്‍ നല്കിയ അപേക്ഷയില്‍ ഭൂമി കാര്‍ഷിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് ഭൂമിയുടെ ഉടമസ്ഥര്‍ വ്യക്തമാക്കിയിട്ടും പച്ചയായ നിയമ ലംഘനത്തിന് മൗനാനുവാദം നല്‍കിയതാരാണെന്ന് കണ്ടുപിടിക്കണം. മര്‍ക്കസ് നോളജ്സിറ്റി നിര്‍മ്മിക്കുന്നത് തോട്ടം ഭൂമി തരം മാറ്റിയാണെന്നും സ്ഥാപനത്തിന്റെ വലിയൊരു ഭാഗം നിര്‍മ്മിച്ചത് ഇത്തരത്തിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ഭൂപരിഷ്ക്കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടം ഭൂമി മറ്റാവശ്യത്തിന് വിനിയോഗിക്കരുതെന്ന നിയമമിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ കണ്ണടച്ച ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: