തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നിയമ സഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതിയാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കാനിരിക്കുകയാണ്. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കേരളം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിന് 137.55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും, ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയം സുപ്രീം കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: