ദുബായ്: ഏറെ കാത്തിരിപ്പിനുശേഷം ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തി .അഹമ്മദാബാദും ലഖ്നൗവുമാണ് പുതിയ ടീമുകള്‍. അടുത്ത സീസണല്‍ മുതല്‍ പത്ത് ടീമുകള്‍ ഐപിഎല്ലില്‍ മത്സരിക്കും.
ദുബായിലെ താജ് ഹോട്ടലില്‍ നടന്ന ലേലത്തില്‍ 7090 കോടി രൂപയ്ക്ക്് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ് ലഖ്നൗ ടീമിനെ സ്വന്തമാക്കിയത്. സിവിസി ക്യാപിറ്റല്‍സാണ് അഹമ്മദാബാദ് ടീമിനെ വാങ്ങിയത്. 5166 കോടി രൂപ മുടക്കിയാണ് സിവിസി ക്യാപിറ്റല്‍സ് അഹമ്മദാബാദിന്റെ ഉടമകളായത്.ഇരുപത്തിരണ്ട് കമ്പനികളാണ് ടീമുകളാണ് പുതിയ ടീമുകളെ വാങ്ങാന്‍ രംഗത്തുണ്ടായിരുന്നത്. ഇതില്‍ അഞ്ചു കമ്പനികളാണ് അവസാന റൗണ്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: