ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നാണം കെട്ട തോല്‍വി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ലിവര്‍പൂളിന് വന്‍ വിജയമൊരുക്കിയത്. യുണൈറ്റ്ഡ് നാണംകെട്ടതോടെ പരിശീലകന്‍ ഒലെ ഗണ്ണറുടെ ഭാവി തുലാസിലായി.
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി മാഞ്ചസ്‌റ്ര്‍ യുണൈറ്റഡ് ഇടവേളയ്ക്ക് 0-4 ന് പിന്നില്‍പ്പോയി. മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണള്‍ഡോ ടീമിലുണ്ടായിരുന്നിട്ടും യുണൈറ്റഡിന് ഗോള്‍ അടിക്കാനായില്ല. 1955 നു ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രാഫോഡില്‍ 0-5 ന് തോല്‍ക്കുന്നത്. 1955 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് യുണൈറ്റഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയത്.
38-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലും 50-ാം മിനിറ്റിലും ഗോള്‍ നേടിയാണ് മുഹമ്മദ് സല ഹാട്രിക്ക് തികച്ചത്. ഇതോടെ ഈ സീസണില്‍ സലക്ക്് 12 മത്സരങ്ങളില്‍ 15 ഗോളുകളായി. കേറ്റ, ഡിയോഗോ ജോറ്റ എന്നിവര്‍ ഓരോ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: