ബീജിങ്ങ്: ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നും സൂചന. ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചു. ബീജിങ്ങിലെ മാരത്തണ്‍ മാറ്റി. വിദേശേത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലയിടത്തും ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ഈ വകേഭേദമാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പിടിപെടാന്‍ സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന് വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്കി. ശനിയാഴ്ച പുതുതായി 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു. ഡെല്‍റ്റ വകഭേദം പടരുന്നത് അടിയന്തര സാഹചര്യമായി കരുതി അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: