കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ ഉച്ചഭാഷിണിയിലൂടെ കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും ആലപിക്കുന്നത് നിലനിന്നു പോന്ന സംസ്കാരമായിരുന്നു. പുലര്‍കാലത്ത് ഉണരാനും നിത്യവൃത്തികളില്‍ ഏര്‍പ്പെടാനും ജനങ്ങള്‍ക്കു പ്രചോദനം നല്‍കിയിരുന്നു അത്. വിദ്യാര്‍ത്ഥികള്‍ക്ക് വെളുപ്പിന് ഉണര്‍ന്നു പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നു. ഭക്തിഗാനങ്ങള്‍ ഗ്രാമജീവിതത്തെയും പുഷ്കലമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അതിന് നിയമസാധുതയില്ലാതായി. പ്രഭാതത്തില്‍ ഭക്തിഗാനം മിതമായ ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന രീതി പുനരാരംഭിക്കുന്നതു ആരോഗ്യകരമായ പ്രവണതയാണെന്നു കണക്കാക്കി അതിനു നിയമസാധുത നല്കാന് സര്‍ക്കാരിന്റെ ലെജിസ്ലേറ്റീവ് അധികാരം ഉപയോഗപ്പെടുത്തണം.
വര്‍ഷാശനം ഇതുപോരാ
കേരളാ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയപ്പോള്‍ കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറുകയും ഊരാഴ്മക്കാര്‍ക്കും ട്രസ്റ്റുകള്‍ക്കും ക്ഷേത്ര നടത്തിപ്പിനായി വര്‍ഷാശനം എന്ന നിലയ്ക്കു ഒരു തുക നല്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. ദശകങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഈ തുക സാമ്പത്തിക നിലവാരമനുസരിച്ചു വര്‍ദ്ധിപ്പിക്കണമെന്ന സാമാന്യനീതി പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പല ക്ഷേത്രങ്ങളിലെയും നടത്തിപ്പ് വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ ഇതര മതസ്ഥാപനങ്ങള്‍ക്കും മതപഠനത്തിനും മതകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും വേണ്ടി ചെലവഴിക്കുന്നുണ്ട്. അതേസമയം ഹിന്ദു ക്ഷേത്രങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കഷ്ടതയനുഭവിക്കുന്ന ജീവനക്കാര്‍ക്കോ ഇതൊന്നും ലഭിക്കുന്നില്ല. ഹിന്ദുസ്ഥാപനങ്ങളെയും പരിഗണിക്കണമെന്ന ജനാധിപത്യ മര്യാദകളും പാലിക്കപ്പെടുന്നില്ല. ഈ ദുഃസ്ഥിതി മാറ്റാന്‍, ക്ഷേത്രത്തിനു നല്‍കേണ്ട വര്‍ഷാശനം ആനുപാതികമായി വര്‍ധിപ്പിക്കണം.
കേളപ്പജിക്ക് സ്മാരകം വേണം
സ്വാതന്ത്ര്യ സമരനായകന്, കേരള ഗാന്ധി കെ. കേളപ്പന് കേരള രാഷ്ട്രീയ സാംസ്കാരിക, സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണ്ണായകഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും പലതവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കേളപ്പജി അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അനവരതം പ്രവര്‍ത്തിച്ചു. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍, വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിവയില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നെന്നും ഓര്‍ക്കപ്പെടേണ്ടതാണ്. കേളപ്പജിക്ക് ഉചിതമായ സ്മാരകം ഉയര്‍ത്താന്‍ നാളിതുവരെ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാത്തതു അക്ഷന്തവ്യമായ അപരാധമാണ്. ആ വീര
പുത്രന്റെ 50-ാം ചരമവാര്‍ഷികം ആചരിക്കുന്ന സമയത്ത് ഒരു സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥാനത്തോ ഭൗതിക ശരീരം അടക്കം ചെയ്ത സ്മൃതികുടീരത്തിനടുത്തോ നിര്‍മ്മിക്കണം.
ക്ഷേത്ര ജീവനക്കാര്‍ക്കു ക്ഷേമനിധി
ദേവസ്വം ബോര്‍ഡ് ഭരണത്തിന്‍കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വകാര്യ ഊരാഴ്മയുടെ കീഴിലും ട്രസ്റ്റുകളുടെ കീഴിലുമെല്ലാം പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ സാമ്പത്തിക പരാധീനതയിലാണ്. കൊവിഡ്, പ്രകൃതി ദുരന്തം എന്നിങ്ങനെയുള്ള മഹാമാരിക്കാലത്ത് ഈ വിഭാഗം ജീവനക്കാര്‍ പലപ്പോഴും മുഴുപ്പട്ടിണിയിലുമാണ്. അവരുടെയും കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാകത്തക്ക വിധം സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ ഈ വിഭാഗത്തെയും ഉള്‍പ്പെടുത്തണം.
ക്ഷേത്രം പിടിച്ചെടുക്കല്‍ അവസാനിപ്പിക്കണം
കേരളത്തിലെ ഹിന്ദു റിലീജിയസ് എന്‍ഡോവ്മന്റ് ആക്ട് പ്രകാരം നിരവധി ക്ഷേത്രങ്ങളുടെ ഭരണച്ചുമതല തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. സ്വകാര്യ ക്ഷേത്രങ്ങളില്‍ സാമ്പത്തിക ക്രമക്കേടോ, ഭരണ നിര്‍വഹണത്തില്‍ ഗുരുതരമായ അപാകതയോ ആരോപിക്കപ്പെടുമ്പോള്‍ താത്കാലികമായി അതാതു ദേവസ്വം, ബോര്‍ഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴില്‍ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിന് ശേഷം അത് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍ നല്ലനിലയില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്ഷേത്രങ്ങള്‍, വരുമാനത്തില്‍ ആകൃഷ്ടരായി ദേവസ്വം ബോര്‍ഡുകള്‍ ഭക്തജനപ്രതിഷേധത്തെ അടിച്ചമര്‍ത്തി പിടിച്ചെടുക്കുന്ന പ്രക്രിയ വ്യാപകമാകുന്നു.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, മട്ടന്നൂര്‍ ശിവക്ഷേത്രം തുടങ്ങിയവ മലബാര്‍ ദേവസ്വം ബോര്‍ഡ് ബലമായി പിടിച്ചെടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണ്. കോടതികളുടെ അന്തിമ വിധിക്കു കാത്തു
നില്‍ക്കാതെ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തും ബലം പ്രയോഗിച്ചും പൂട്ടുകള്‍ തകര്‍ത്തും ആയിരുന്നു നടപടി. അതേസമയം, കോടതി വിധികള്‍ അനേകമുണ്ടായിട്ടും, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പുത്തൂര്‍ ക്ഷേത്രഭരണം ഭക്തജനസമിതിക്കു വിട്ടുനല്‍കാതെ അന്യായമായി കൈവശം വെക്കുകയും ചെയ്യുന്നു.
ഇതെല്ലാം അനധികൃത കൈയേറ്റമായേ കണക്കാക്കാനാകൂ. മതേതരമെന്നു കൊട്ടിഘോഷിക്കുകയും തികച്ചും ഹിന്ദുവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം വിവേചനപരമായ നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണം.
ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ, നിയമ വിരുദ്ധവും സാമാന്യ മര്യാദകള്‍ ലംഘിച്ചും നടത്തുന്ന കൈയേറ്റങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡുകള്‍ പിന്തിരിയണം. നാളിതു വരെ കയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ ഭക്തജന പ്രാതിനിധ്യമുള്ള അതാത് ട്രസ്റ്റുകള്‍ക്കും ഭരണസമിതികള്‍ക്കും തിരിച്ചേല്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: