ബെംഗളൂരു: നിർബന്ധിത മതപരിവർത്തനത്തില്‍ പ്രതിഷേധിച്ച് വടക്കന്‍ കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ ബജറംഗ് ദള്‍ പ്രവർത്തകര്‍ പ്രതിഷേധിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ഒരു വിഭാഗം പ്രവർത്തകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഹുബ്ലിയിലെ പള്ളികളിൽ പോലീസിനെ വിന്യസിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേരുകയാണ്. നിർബന്ധിച്ചാണ് മതരിപവർത്തനം നടത്തുന്നത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒരിയ്‌ക്കല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ പിന്നീട് തിരിച്ച് ഹിന്ദുമതത്തിലേക്ക് മാറാന്‍ ശ്രമിച്ചാല്‍ അവരെ ശക്തമായി ഭീഷണിപ്പെടുത്തുകയാണ്.
സംസ്ഥാനത്ത് മതപരിവർത്തനം ക്രമാതീതമായ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് മതപരിവർത്തന നിരോധന നിയമം പാസാക്കാൻ കർണാടക സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മതപരിവർത്തനം തടയുന്നതിനായുള്ള ബിൽ നിയസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മതപരിവർത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യൻ പള്ളികളുടെയും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിർദേശം നൽകിയിരിക്കുകയാണ്. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുത്ത് സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് പരിശോധന തുടങ്ങി.
കർണാടകയിൽ മതപരിവർത്തനം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാൻ തീരുമാനിച്ചതെന്ന് സമിതി ചെയർമാനും ഹൊസദുർഗയിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ ഗൂലിഹട്ടി ശേഖർ പ്രസ്താവിച്ചിരുന്നു. നേരത്തെ ഗൂലിഹട്ടി ശേഖറിന്റെ അമ്മയുള്‍പ്പെടെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പിടി ഹിന്ദുക്കളെ വീണ്ടും ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു. ഏറെ വര്‍ഷങ്ങള്‍ പണിപ്പെട്ട ശേഷമാണ് ഘര്‍വാപസി നടത്താനായതെന്നും ഗൂലിഹട്ടി ശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: