ദുബായ്: ടി20 ലോകകപ്പ് നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ മെച്ചപ്പെട്ട സ്കോര്‍. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. കളിയുടെ ഒരു ഘട്ടത്തില്‍ വളരെ പിന്നിലായിരുന്ന ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അര്‍ധ ശതകമാണ് മുന്നോട്ട നയിച്ചത്. നായകന് 49 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ്നേടി.
ഇന്ത്യന്‍ ബാറ്റിംഗ് മുന്‍നിരയെ വെള്ളം കുടിപ്പിക്കാന്‍ യുവ പാക് ബൗളര്‍ ഷാഹിന്‍ അഫ്രിദിക്കായി. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ അഫ്രിദി പുറത്താക്കി. പിന്നാലെ മുന്നാം ഓവറില്‍ കെഎല്‍ രാഹുലും. 19-ാം ഓവറില്‍ തന്റെ അവസാന ഓവറില്‍ വിരാട് കോഹ്ലിയേയും പുറത്തിരുത്തി.
ഒന്നിന് പുറകെ ഒന്നായി വിക്കറ്റ് വീഴുമ്പോഴും ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് ക്യാപ്റ്റന്‍ തന്നെയായിരുന്നു. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും ക്യാപ്റ്റന്‍ പിന്തുണ നല്കി. കെഎല്‍ രാഹുല്‍- മൂന്ന്, രോഹിത് ശര്‍മ- പൂജ്യം, സൂര്യകുമാര്‍ യാദവ്- 11, റിഷഭ് പന്ത് – 39, ജഡേജ – 13, ഹാര്‍ദിക് പാണ്ഡ്യ-11, ഭുവനേശ്വര്‍ കുമാര്‍-5* എന്നിങ്ങനെയാണ് സ്കോര്‍.
പാകിസ്ഥാനായി ഷാഹിന്‍ അഫ്രിദി മൂന്നും ഹസനലി രണ്ടും ഹാരിസ് റൗഫ്, ഷരാബ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സ്പിന്നിനെ തുണച്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മുന്‍പ് നടന്ന ആറ് ടി20 മത്സരങ്ങളിലും പാകിസ്താന് പരാജയപ്പെട്ടിട്ടില്ല. ഇന്ത്യ ഇതുവരെ ലോകകപ്പ് മത്സരങ്ങളില്‍ 12 തവണ പാകിസ്ഥാനെ നേരിട്ടപ്പോള്‍ 12 തവണയും അവരെ മുട്ടുകുത്തിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: