കമ്പാല: ഉഗാണ്ട ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് യോവേരി മുസെവേനി. ജീവനെ ബഹുമാനിക്കാത്ത പന്നികള്‍ ചെയ്യുന്ന ക്രിമിനലിറ്റികള് നമ്മള് പരാജയപ്പെടുത്തും. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കുറ്റവാളികളെ പിടികൂടുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും മുസെവേനി ട്വിറ്റ് ചെയ്തു.
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി കമ്പാലയിലെ ബാറിലായിരുന്നു സോഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
സമാന രീതിയില്‍ 2010ല്‍ നടന്ന സ്ഫോടനത്തില്‍ 74 പേര് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്ഷബാബായിരുന്നു സ്ഫോടനത്തിന് പിന്നില്‍. ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രദര്‍ശിപ്പിച്ച കൂറ്റന്‍ സ്ക്രീനിന് മുന്നില്‍ തടിച്ചുകൂടിയ കാണികള്‍ക്കിടയില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: