തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള സഹകരണം പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന പിണറായി ഉള്‍പ്പെടെയുള്ള കേരളഘടകത്തിന്റെ അഭിപ്രായപ്രകടനത്തിന് മുന്നില്‍ കുഴങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി.
കോണ്‍ഗ്രസുമായി സഹകരിച്ച് ബിജെപിയ്ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം. എന്നാല്‍ പിണറായി ഉള്‍പ്പെടെയുള്ള കേരളഘടകം ഇതിനെ ശക്തമായി എതിര്‍ത്തു. വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് പോകുന്നത് പാര്‍ട്ടിയുടെ മുഖച്ഛായ നഷ്ടപ്പെടുത്തുമെന്നുമാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. ഇതിന് പ്രകാശ് കാരാട്ടിന്റെയും തെലുങ്കാന, ആന്ധ്ര ഘടകങ്ങളുടെയും പിന്തുണയും ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്നതാണ് യെച്ചൂരിയെപ്പോലെ ബംഗാള്‍ ഘടകവും വാദിച്ചത്.
എന്നാല്‍ കേരളഘടകത്തിന്റെ വാദവും തുല്യപ്രാധാന്യത്തോടെ മുന്നിലെത്തിയതിനാല്‍ സിപിഎം കേന്ദ്രകമ്മിറ്റിക്ക് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനായില്ല. ഇതിനായി വീണ്ടും അടുത്ത മാസം യോഗം വിളിച്ചിരിക്കുകയാണ്. അതേ സമയം പിണറായി കോണ്‍ഗ്രസിനെതിരെ കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ചിട്ടില്ലെന്നാണ് യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: