നാല്‍പ്പത് വയസ്സിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരു പാട് മാറ്റങ്ങളുണ്ടാകും. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കാലമാണിത്. ഒരോ നിമിഷവും കുടുംബത്തിന് വേണ്ടി മാറ്റി വെയ്ക്കുന്ന, അവള്, ആര്‍ത്തവത്തിന്റെയും, ആര്‍ത്തവ വിരാമത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവളെ ഒന്ന് കേള്‍ക്കാന്‍ പോലും , സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സമയമില്ല… അവളെ മനസിലാക്കാന്‍, ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ആരുമില്ല. ഈ വിവരങ്ങള്‍ വുമണ്‍@ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ് സ്മിത സതീഷ് എന്ന സംവിധായിക.
അന്താരാഷ്ട്ര ആര്‍ത്തവ വിരാമദിനത്തില്‍ പുറത്തിറക്കിയ വുമണ്‍ @ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്റ്റോറി ഉപാസന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍കുമാര്‍, ഗീത മോഹന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു. സംവിധായകയും പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ സ്മിത സതീഷിന്റെ യു ട്യൂബ് ചാനലായ ‘സ്മിത സതീഷ്’ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വുമണ്‍@ ഫോര്‍ട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.
ആല്‍ബത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- സ്മിത സതീഷ്, ഗാനരചന, സംഗീത സംവിധാനം- കിരണ്‍ കൃഷ്ണന്, ആലാപനം- ഡോ. അശ്വതി ജയരാജ്, ഛായഗ്രഹണം- അജീഷ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ കൃഷ്ണ, സഹസംവിധാനം- അഞ്ജലി, നിരഞ്ജന, ചിത്രസംയോജനം – അജിത്ത് കെ ചന്ദ്രന് ,ഓര്ക്കസ്ട്രേഷന് -അശ്വിന് ടി.എം., മ്യൂസിക് പ്രൊഡക്ഷന്‍ ആന്‍ഡ് സൗണ്ട് ഡിസൈന്‍- ഹര്‍ഷ് വര്ദ്ധന് സിങ്ങ്, രോഹിത് മധുസൂദനന്, പിആര്‍ഒ- അയ്മനം സാജന്
ഡോ. സൗമ്യ, രാധാകൃഷ്ണന് ,കിരണ്‍, രേഷ്മ കിരണ്‍, സീനിയ, നീന, ജെന്സണ്, ശ്രീനയന ,റിനി, അഞ്ജലി, ബീന ശ്രീനി, അശ്വതി ജയരാജ് എന്നിവര്‍ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: