തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെളളായണിയിലെ കാര്‍ഷിക കോളജ് വിള പരിപാലന വിഭാഗം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കളനിയന്ത്രണ യന്ത്രമായ വീല്‍ ഹോ വീഡറിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ്.
ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയില്‍ നടന്ന് നീങ്ങി കളകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ യന്ത്രം അനായാസം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വിളകളിലെ ഇടയകലത്തിന് അനുസൃതമായി വിവിധ വലുപ്പത്തിലുള്ള 15 മുതല്‍ 30 സെ.മി. വരെയുള്ള ബ്ലേഡുകള് ഘടിപ്പിക്കാം. ഒരു മണിക്കൂറില്‍ 0.015 ഹെക്ടര്‍ (3.7 സെന്റ്) സ്ഥലത്തെ കളകള്‍ നിയന്ത്രിക്കാന്‍ ഈ യന്ത്രം ഉപയോഗിച്ച് സാധിക്കും. ബ്ലേഡ് മണ്ണില്‍ 1.5 സെ.മീ. തുളച്ചു കയറുന്നതിലൂടെ കളകളെ വേരോടുകൂടി ചെത്തിമാറ്റുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി.
ഡോ. ഷീജ കെ. രാജ്, ഡോ. ജേക്കബ്. ഡി, ഡോ. ശാലിനി പിള്ള പി. എന്നിവരുടെ നേതൃത്വത്തില്‍, ശീതള്‍ റോസ് ചാക്കോ, ധനു ഉണ്ണികൃഷ്ണന്, കൃഷ്ണശ്രീ ആര്.കെ, അനിറ്റ് റോസ ഇന്നസെന്റ് എന്നിവരുടെ ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദ ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് യന്ത്രം വികസിപ്പിച്ചത്. ജൂലൈ 2021 മുതല്‍ 10 വര്‍ഷ കാലയളവിലേക്കാണ് ഡിസൈന്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: