ദുബായ്: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരമമായി. ഏറെകാലത്തിനുശേഷം ക്രിക്കറ്റ്് പിച്ചില്‍ പരസ്പരം പോരടിക്കാന്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടിലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30 ന് ആരംഭിക്കുന്ന ഈ മെഗാ പോരാട്ടാം ബോക്സ് ഓഫിസ് ഹിറ്റാകുമെന്ന്് ഉറപ്പാണ്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാം.
ലോകകപ്പുകളില്‍ ഇതുവരെ നടന്ന ഇന്ത്യ- പാക് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യക്ക്് നേരിയ മുന്‍തൂക്കമുണ്ട്. കാരണം. ഇതുവരെ നടന്ന ഏകദിന – ടി 20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഏഴു തവണയും ടി 20 ലോകകപ്പുകളില്‍ അഞ്ചു തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ധോണി ഇന്ന് മെന്ററായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ധോണിയുടെ പരിചയസമ്പത്തും ഇന്ത്യന്‍ താരങ്ങളുടെ കളിമിടുക്കും ഇന്ത്യക്ക് വിജയസാധ്യത ചാര്‍ത്തിക്കൊടുക്കുന്നു.
ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെയും വമ്പന്‍ വിജയം നേടി. ഈ മികവ് ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനും വീഴും.
ആദ്യ അഞ്ച് ബാറ്റേഴ്സിലാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ്മ, കെ.എല്‍. രാഹുല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍, ഋഷഭ് പന്ത് എന്നിവരാണ് ബാറ്റിങ് ശക്തികള്‍. സന്നാഹ മത്സരത്തില്‍ രോഹിതും രാഹുലുമൊക്ക മികവ് കാട്ടിയിരുന്നു. പാകിസ്ഥാന്റെ ഷഹിന്‍ ഷാ അഫ്രീദി, ഇമാദ് വാസിം, ഷഡാബ് ഖാന് എന്നിവര്‍ അണിനിരക്കുന്ന പാക് ബൗളിങ്ങിനെ അടിച്ചുപരത്താന്‍ ഇന്ത്യന്‍ ടോപ്പ്് ഓര്‍ഡറിന് കഴിയും.
പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സ്്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്രന്‍ അശ്വിന് എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗിനെ നയിക്കുന്നത്.
പാകിസ്ഥാന്റെ കരുത്ത്് ക്യാപ്റ്റന്‍ ബാബര്‍ അസമും പേസര്‍ ഷഹീന് ഹാ അഫ്രീദിയുമാണ്. ബറ്റേഴ്സായ മുഹമ്മദ് റിസ്വാന് , ഫഖര്‍ സമാന്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കും.
ഇമാദ് വസീമാണ് പാകിസ്ഥാന്റെ സ്പിന്‍ ശക്തി . യുഎഇയിലെ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ഈ ഇടംകൈ സ്പിന്നര്‍. ഋഷഭ് പന്തും സൂര്യകുമാറും അണിനിരക്കുന്ന ഇന്ത്യന്‍ മധ്യനിരക്ക്് ഇമാദ് വസീം ഭീഷണിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: