മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആതുര സേവനത്തിന് സര്‍വാത്മനാ സഹകരിക്കും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
സൗഹൃദ സംഭാഷണത്തില്‍ തൊഴില്‍പരമായ ആശയങ്ങള്‍ പ്രവര്‍ത്തനതലത്തില്‍ എത്തിക്കും. അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാനിടവരും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
പൊതുജനങ്ങളുടെ ആവശ്യം മനസ്സിലാക്കാതെ ഒരു മേഖലയിലും പണം മുടക്കരുത്. വിദേശത്തു വസിക്കുന്നവര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കും. അധികച്ചെലവ് നിയന്ത്രിക്കണം.
കര്‍ക്കടകക്കൂറ്:
പുണര്‍തം (1/4), പൂയം, ആയില്യം
വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. പരിശ്രമങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കും. സൗമ്യ സമീപനത്താല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. നിര്‍ത്തിവച്ച ഗൃഹനിര്‍മാണം പുനരാരംഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. കുടുംബത്തില്‍ ചിലരുടെ അതൃപ്തി വചനങ്ങളാല്‍ മാറിത്താമസിക്കാം.
തുലാക്കൂറ്: ചിത്തിര (1/2),
ചോതി, വിശാഖം (3/4)
വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനുമിടവരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താല്‍ ആശ്ചര്യം അനുഭവപ്പെടും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
വസ്തുതകള്‍ക്കു നിരക്കാത്ത സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറും. പുതിയ കാര്‍ഷിക സമ്പ്രദായം ആവിഷ്കരിക്കുന്നത് ഫലപ്രദമാകും. പൊതുപ്രവര്ത്തനങ്ങളില് ശോഭിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ പ്രസിദ്ധിയും പ്രതാപവും ഉണ്ടാകും. നിശ്ചിത ശമ്പളത്തിനു പുറമെ പുതിയ വ്യവസ്ഥകളോടുകൂടിയ സംരംഭങ്ങള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തിയില്‍ നിന്നും ഒഴിഞ്ഞു മാറി നില്ക്കുക.
മകരക്കൂറ്: ഉത്രാടം (3/4),
തിരുവോണം, അവിട്ടം (1/2)
പ്രതിസന്ധികളെ അശ്രാന്ത പരിശ്രമത്തില്‍ അതിജീവിക്കും. സ്വതസിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാല്‍ ആശ്വാസമാകും. സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും സഹകരണം കുറയും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
അന്തിമ നിമിഷത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മക്കളുടെ പ്രവര്‍ത്തന മികവില്‍ സന്തോഷം തോന്നും. പുതുമയാര്‍ന്ന വിഷയങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,
രേവതി
മേലധികാരിയുടെ അനാവശ്യ സംശയങ്ങള്‍ക്ക് വിശദീകരണം നല്കുവാന് നിര്‍ബന്ധിതനാകും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമാകും. അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: