കാര്‍ഷിക ബില്ല് കാവിപക്ഷമാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഈ ബില്ല് എവിടുന്നാണ് വരുന്നത്? പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് നരേന്ദ്ര മോദി പറയുമ്പോള്‍ അത് കാവി പക്ഷമാണ്, ഭരണകൂട ഭീകരതയാണ് എന്നൊക്കെ മറ്റൊരാള്‍ പറയുന്നത് അപഹാസ്യമായിരിക്കും. കഴിഞ്ഞ ഒരു പത്തിരുപത്തഞ്ച് വര്‍ഷമായിട്ട് കാര്‍ഷിക വ്യവസ്ഥയുടെ മുന്നേറ്റത്തിന് എന്തൊക്കെ വേണമെന്ന് ഇന്ത്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധന്മാരും പല ഘട്ടങ്ങളിലായി പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും നല്കി ഉരുത്തിരിഞ്ഞുവന്ന ഒരു നിയമമാണിത്.
യഥാര്‍ത്ഥത്തില്‍ കപില്‍ സിബലിന്റെ ബില്ലാണിത്. കോണ്‍ഗ്രസ്സിന്റെ ബില്ലാണിത്. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൂടുതല്‍ ഡേറ്റയും ചേര്‍ത്ത് കൂടുതല്‍ റിഫൈന്‍ ചെയ്താണ് പുതിയ ബില്‍ വന്നത്. ബില്ലില്‍ എന്താണ് പ്രശ്നം? ഇതാരും പറയുന്നില്ലല്ലോ. ഇപ്പോള്‍ ഒരാള്‍ പറയുന്നതുകേട്ടു അത് ചര്‍ച്ചയില്ലാതെ നടപ്പിലാക്കിയെന്ന്. നിങ്ങള്‍ കണ്ടിട്ടില്ലേ, മിക്കവാറും ബില്ലുകളൊക്കെ ചര്‍ച്ചയില്ലാതെ തന്നെയാണ് നടപ്പിലാക്കുന്നത്. പാര്‍ലമെന്റില്‍ അത് കൊണ്ടുവരും, ഉടനെ മറ്റുള്ളവരൊക്കെ ഇറങ്ങിപ്പോകും. ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. കൃത്യമായി ചര്‍ച്ച ചെയ്ത് അതിന്റെ സമയംകൊടുത്ത് പാസ്സാക്കിയ എത്ര ബില്ലുകളുണ്ട്? നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് ഹിസ്റ്ററി നോക്കുക. കുറെ ബില്ലുകള്‍ കുറച്ച് ചര്‍ച്ച ചെയ്യും. ചര്‍ച്ച ചെയ്യാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. ചര്‍ച്ച ചെയ്താല്‍ എന്താണ് സംഭവിക്കുക. രണ്ടു ഭാഗത്തുനിന്നും അഭിപ്രായം പറയും. പിന്നെ എന്തു ചെയ്യും. വോട്ടിനിടും. ഗവണ്മെന്റാണല്ലോ ബില്ല് കൊണ്ടുവരുന്നത്. ഗവണ്മെന്റ് കൊണ്ടുവരുന്ന ബില്ലാണ് വിജയിക്കുന്നത്. കാരണം ഗവണ്മെന്റിന് ഭൂരിപക്ഷമുണ്ട്. അത് ഒരു സിസ്റ്റമാണ്. നിങ്ങള്‍ പത്തുദിവസമിരുന്ന് ചര്‍ച്ച ചെയ്താലും ഇരുപത് ദിവസമിരുന്ന് ചര്‍ച്ച ചെയ്താലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഗവണ്മെന്റ് അംഗീകരിച്ചില്ലെങ്കില്‍ എന്തുചെയ്യും. ജനാധിപത്യം എന്നുപറയുന്നത് ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ്. അതില്‍ ചര്‍ച്ച നടക്കും. രണ്ടു കൂട്ടരും പറയുന്നത് കേള്‍ക്കാം. അവസാനം പറയും ഞങ്ങളിതു പറഞ്ഞു നിങ്ങളിതു പറഞ്ഞു-ഡിവിഷന്. ഇത്രപേര് അനുകൂലമായി വോട്ടു ചെയ്തു, ഇത്രപേര് പ്രതികൂലമായി വോട്ടു ചെയ്തു. പിന്നെ ബില്ല് അതേപടി പാസ്സാക്കാന്‍ പറ്റുമല്ലോ. പിന്നെ ചെയ്യാവുന്നത് എതിരായി പറയുന്ന അഭിപ്രാ
യങ്ങളെ സ്വീകരിച്ചുകൊണ്ട്, സ്വാംശീകരിച്ചുകൊണ്ട് ബില്ല് പാസ്സാക്കിയെടുക്കുക എന്നുള്ളതാണ്. അതൊക്കെ ഇപ്പോഴും പറയുന്നുണ്ടല്ലോ. വിട്ടുവീഴ്ച ചെയ്യാം, മാറ്റിവയ്ക്കാം. അതൊക്കെയല്ലേ ജനാധിപത്യപരമായ ഒരു രീതി. അതിനു പകരം കര്‍ഷകരുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു വരികയാണ്. വായ് മൂടിക്കെട്ടി നില്‍ക്കുകയാണ്. സേ എസ് ഓര് നോ. അതെന്തു ചര്‍ച്ചയാണ്. ഇതാണോ ജനാധിപത്യം? ഇങ്ങനെയൊരു ജനാധിപത്യം ഞാന്‍ കണ്ടിട്ടില്ല. പിന്നെ എന്താണവിടെ ചര്‍ച്ച ചെയ്യാനുള്ളത്. മണ്ഡി മാര്‍ക്കറ്റ് അത്ര നല്ല കാര്യമാണെങ്കില്‍ കേരളത്തില്‍ അത് നടപ്പിലാക്കട്ടെ. കര്‍ഷകര്‍ സമരം ചെയ്യുന്നത് മണ്ഡി മാര്‍ക്കറ്റ് നിലനിര്‍ത്താനായിട്ടാണ്. ഇടനിലക്കാര്‍ നിലനില്ക്കാനായിട്ടാണ്. അങ്ങനെയാണെങ്കില്‍ ഇടനിലയൊക്കെ വച്ച് ഒരു മണ്ഡി മാര്‍ക്കറ്റ് ഇവിടെ കൊണ്ടുവരൂ. ഇന്ത്യയിലെ കര്‍ഷകരു മുഴുവന്‍ സമരത്തിലാണോ. എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്. നിങ്ങള്‍ വയനാട്ടിലെ ഒരു കര്‍ഷകനോട് ചോദിക്കൂ. ഈ കാര്‍ഷിക ബില്ലുകൊണ്ട് അവന് ഗുണമാണോ നേട്ടമാണോ എന്ന് അവന് പറയും. നിങ്ങള്‍ ഒരു ഉപാധി പറയണം. ഇത് തെറ്റാണ്, ഇതു മോശമാണെന്ന് പറഞ്ഞാല്‍ അതിന് മറുപടി പറയാം പറ്റും. അല്ലാതെ രാഷ്ട്രീയപരമായി പറഞ്ഞാല്‍ ഇതില്‍ ഒന്നുമില്ല. ഇതില്‍ പാര്‍ട്ടി നോക്കിയിട്ട് കാര്യമില്ല. ബിജെപിക്ക് ഇത് നടപ്പിലാക്കാതെ പോയാലും അവര്‍ക്ക് വലിയ നഷ്ടമൊന്നുമില്ല. ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയ്ക്ക് കിട്ടാനുള്ള ഒരു മുന്‍തൂക്കം നഷ്ടപ്പെടും.
ഒക്ടോബര്‍ 19
പ്രതികരിക്കാൻ ഇവിടെ എഴുതുക: