Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാവൈദ്യന് നിത്യമുക്തി

ചങ്ങനാശേരി താലൂക്കിലെ തുരുത്തി ഗ്രാമത്തില്‍ പകലോമറ്റം എന്ന പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഭാരത സംസ്‌കാരവും സനാതന മൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതചര്യയില്‍ നിറഞ്ഞു നിന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് പ്രശസ്തമായ കോട്ടയത്തെ സൂര്യകാലടി മനയില്‍ നിന്നും ഉപനയനം സ്വീകരിച്ച് ഒരു ശ്രേഷ്ഠ ബ്രാഹ്മണ ജീവിതമാണ് ദേഹവിയോഗം വരെ പിന്തുടര്‍ന്നത്.

കെ.ഡി. ഹരികുമാര്‍ by കെ.ഡി. ഹരികുമാര്‍
Oct 24, 2021, 05:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ചങ്ങനാശേരി താലൂക്കിലെ തുരുത്തി  ഗ്രാമത്തില്‍  പകലോമറ്റം എന്ന പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഭാരത സംസ്‌കാരവും സനാതന മൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതചര്യയില്‍ നിറഞ്ഞു നിന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് പ്രശസ്തമായ കോട്ടയത്തെ സൂര്യകാലടി മനയില്‍ നിന്നും ഉപനയനം സ്വീകരിച്ച് ഒരു ശ്രേഷ്ഠ ബ്രാഹ്മണ ജീവിതമാണ് ദേഹവിയോഗം വരെ പിന്തുടര്‍ന്നത്.

കാന്‍സര്‍ സെന്ററുകള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിവിട്ട നാല്‍പതിനായിരത്തിലധികം കാന്‍സര്‍ രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി ചരിത്രം കുറിച്ച വ്യക്തി… സനാതനധര്‍മ്മ വിശ്വാസി… സിദ്ധവൈദ്യത്തിന്റെ പ്രചാരകന്‍… എന്നീ നിലയില്‍ ദൈവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ ഭിഷഗ്വരന്‍ തന്നെ ഡോ. സി. പി. മാത്യു. വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ഭാരതീയ സാംസ്‌കാരിക ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്ത വ്യക്തിത്വമാണ്.

കേരളത്തിലെ ആദ്യ കാന്‍സര്‍ ചികിത്സകനും(ഓങ്കോളജിസ്റ്റ്) ആദ്യത്തെ എംബിബിഎസ് ഡോക്ടര്‍മാരില്‍ ഒരാളുമായിരുന്ന ഡോ. സി. പി. മാത്യു, പ്രായാധിക്യം മറന്ന് അവസാനനാളുകളിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കുകയുണ്ടായി.  

കോട്ടയം മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗം തലവനും പിന്നീട് സൂപ്രണ്ടുമായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം താന്‍ അഭ്യസിച്ച അലോപ്പതി ചികിത്സയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് പിന്നീട് അതിനൊപ്പം സിദ്ധ, ആയുര്‍വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോപ്പതിയും ഉള്‍പ്പെടുത്തിയ സംയോജിത ചികിത്സയിലൂടെ കാന്‍സര്‍ ചികിത്സയില്‍ സജീവമായപ്പോള്‍ എണ്ണമറ്റ രോഗികള്‍ക്കാണ് പ്രത്യാശയും പുനര്‍ജന്മവും നല്‍കിയത്.  

1960 മുതല്‍ 1986 വരെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി ആയിരക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചു. 1954ല്‍ തൃശൂര്‍ സിവില്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മെഡിക്കല്‍ ഓഫീസര്‍ ആയി. അവിടെ ജോലിയിലിരിക്കുമ്പോള്‍ 9 പേരുടെ വധശിക്ഷ നടപ്പാക്കിയതിന് സാക്ഷിയായി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോളജി പഠനത്തിനുശേഷം കേരളത്തിലെ ആദ്യ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് എന്ന വിശേഷണത്തോടെ 1960ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി.  

കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടെ, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് വിധിയെഴുതിയ ഒരു രോഗി ആഴ്ചകള്‍ക്ക് ശേഷം സുഖംപ്രാപിച്ച് തന്നെ കാണാന്‍ എത്തിയത് അത്ഭുതമായി തോന്നി. ഇതില്‍ നിന്നാണ് മറ്റ് ചികിത്സാരീതികളെക്കുറിച്ച് പഠിക്കാനും അറിയാനും ശ്രമിച്ചതെന്ന് തന്റെ അനുഭവങ്ങള്‍ വിശദീകരിക്കവേ ഡോ. മാത്യു പറഞ്ഞിട്ടുണ്ട്.  

അതിങ്ങനെയാണ്:- കാന്‍സര്‍ ചികിത്സയില്‍ സുഖമാക്കാന്‍ കഴിയാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നതു കണ്ട് നിരാശനായ ഒരു കാലമുണ്ടായിരുന്നു. 1949 മുതല്‍ 86 വരെ നീണ്ട ചികിത്സാ കാലഘട്ടത്തിലായിരുന്നു ഇത്. 1983ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുമ്പോള്‍ ഒരു മനുഷ്യന്‍ എന്റെ മുന്നിലേക്ക് കയറിവന്നു. ഇനിയൊരു ചികിത്സക്ക് പ്രതീക്ഷയില്ല, ഒരാഴ്ചയേ ഇനി ബാക്കിയുള്ളു എന്നുപറഞ്ഞ് മെഡിക്കല്‍ കോളജില്‍നിന്നും പറഞ്ഞുവിട്ട രോഗി സുഖമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വന്നുപറഞ്ഞ ആളെയും കാറില്‍ കയറ്റി ഉടനെതന്നെ ആ രോഗിയെ കാണാന്‍ വീട്ടിലേക്കുപോയി. അവിടെയെത്തി രോഗിയെ കാണുമ്പോള്‍ അയാള്‍ പൂര്‍ണ്ണസുഖം പ്രാപിച്ചിരിക്കുന്നു. അയാളുടെ എക്‌സ്‌റേയും സ്‌കാനിങ് റിപ്പോര്‍ട്ടും നോക്കിയാല്‍ ഒരാഴ്ചക്കുള്ളില്‍ മരിക്കുമെന്നാണു മനസിലാക്കാന്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു അയാള്‍ ആരോടും പറയാതെ ആശുപത്രിവിട്ടുപോവുകയായിരുന്നു. വീട്ടില്‍ കിടന്നപ്പോള്‍ ആരോ പറഞ്ഞു ഒരു പ്രശസ്ത ലാടവൈദ്യര്‍ ഉണ്ടെന്നും അയാളുടെ മരുന്നുകള്‍ കഴിച്ചാല്‍ ഭേദമാകുമെന്നും. ഏതായാലും മരിക്കാന്‍ പോകുന്നതല്ലേ, അതും കൂടെ പരീക്ഷിച്ചുകളയാമെന്നു വിചാരിച്ച്, അയാളുടെ മരുന്ന് കഴിച്ചു. പൂര്‍ണമായും അസുഖം ഭേദമാവുകയും ചെയ്തു. ലാടവൈദ്യന്‍ രണ്ടുമൂന്നു ദിവസം രോഗിയുടെ വീട്ടില്‍ വന്ന് തങ്ങിയായിരുന്നു ചികിത്സിച്ചത്.

പഠിച്ച വൈദ്യശാസ്ത്രത്തിന് ഭേദമാക്കാന്‍ കഴിയാത്ത രോഗത്തിനെ ഭേദമാക്കിയ ലാടഗുരുവിനെ കാണാന്‍ എനിക്ക് ആഗ്രഹം തോന്നി, ഞാനവരോട് അയാളെക്കുറിച്ച് അന്വേഷിച്ചു. അയാളെവിടെയുള്ള ആളാണെന്നു ആര്‍ക്കും വലിയ പരിചയവുമില്ല. ഒരിടത്തും തങ്ങുന്ന രീതിയല്ല അയാളുടേതെന്നു അറിയാന്‍ സാധിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ രാത്രി രണ്ടുമണിക്ക് എനിക്കൊരു ഫോണ്‍ വന്നു. ഞാന്‍ അന്വേഷിക്കുന്ന ലാടഗുരു ഇവിടെ ഒരു സ്ഥലത്തുണ്ടെന്നും ഇപ്പോള്‍ വന്നാല്‍ കാണാമെന്നും അറിയിച്ചതനുസരിച്ച് ഞാന്‍ അപ്പോള്‍ തന്നെ കാറുമെടുത്തു അദ്ദേഹത്തെ കാണാന്‍ പോയി. അവിടെ ചെന്ന ഞാന്‍, ചങ്ങനാശേരിയില്‍ താങ്കള്‍ ചികിത്സിച്ചു ഭേദമാക്കിയ രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ആണ് എന്ന് പരിചയപ്പെടുത്തി. എന്ത് മരുന്ന് കൊടുത്താണ് താങ്കള്‍ ആ രോഗിയെ സുഖമാക്കിയതെന്നു ചോദിച്ചു. സിദ്ധ മരുന്ന് ആണ് കൊടുത്തതെന്നല്ലാതെ കൂടുതലൊന്നും വിശദമായി പറഞ്ഞില്ല. അസുഖം ഭേദമായ ആ മനുഷ്യന്‍ എട്ടുവര്‍ഷം ജീവിച്ചു.

ലാടഗുരുവുമായുള്ള സംസാരത്തിനിടയില്‍ അടുത്ത ദിവസം അദ്ദേഹം ശിവഗംഗക്ക് മരുന്ന് ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞു. ഞാനും കൂടെ വന്നോട്ടെയെന്നു ചോദിച്ചു. സംന്യാസി വേഷമൊക്കെ ധരിച്ചാണ് പോകുന്നതെന്ന് പറഞ്ഞതുകേട്ട് ഞാനും കാഷായവേഷവും രുദ്രാക്ഷമാലയുമിട്ടു അദ്ദേഹത്തിന്റെ കൂടെ യാത്രതിരിച്ചു. കാട്ടില്‍ താമസിച്ചും ഒരുമിച്ച് ഒരുപായില്‍ കിടന്നുറങ്ങിയും ഒരു പാത്രത്തില്‍നിന്നും ഭക്ഷണം കഴിച്ചും രണ്ടാഴ്ചയോളം നടന്നു. ഇദ്ദേഹത്തിന്റെ കൈയില്‍ ഒരു ശര്‍ക്കരയുണ്ട പോലുള്ള ഒരു മരുന്നാണുള്ളത്, അത് വരുന്ന രോഗികള്‍ക്ക് ചാണ പാത്രത്തില്‍ ഉരച്ചു കൊടുക്കാറാണുള്ളത്. ഒരു ഡോസാണ് ഒരു വര, അത് മുലപ്പാലിലോ ഇഞ്ചി നീരിലോ ചാലിച്ചാണ് കഴിക്കേണ്ടത്. അദ്ദേഹവുമായി രണ്ടാഴ്ച ചിലവഴിക്കപ്പോള്‍ കിട്ടിയ അറിവുവച്ച് അദ്ദേഹം ചികിത്സിച്ച സുപ്രീം കോടതി ജസ്റ്റിസായിരുന്ന കെ.കെ. മാത്യുവിന്റെ ഭാര്യയെക്കുറിച്ചറിഞ്ഞ് കാണാന്‍ പോയി. കെ.കെ. മാത്യുവിന്റെ ഭാര്യ മരിച്ചുപോയിരുന്നു. പക്ഷേ, വൈദ്യന്റെ ചികിത്സ വളരെ ആശ്വാസജനകം ആയിരുന്നെന്ന് കെ.കെ. മാത്യു അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോള്‍ ഇതിലേതോ ഗുണമുണ്ടെന്നു മനസിലായി.    

കാന്‍സര്‍ ആയിട്ടു മെഡിക്കല്‍ കോളജില്‍ വരുന്ന പലരും ഈ ലാടവൈദ്യനെ കാണാന്‍ പോയിരുന്നു.  അങ്ങനെ എന്റെ കയ്യില്‍ കുറച്ചു ചാണ കിട്ടി. ഞാന്‍ ഇതുംകൊണ്ട് അന്വേഷണം ആരംഭിച്ചു. എന്താണ് ഇതില്‍ ഉരച്ചിരിയ്‌ക്കുന്ന മരുന്നെന്നറിയാന്‍ പലരേയും പോയിക്കണ്ടു. അവരില്‍നിന്നുള്ള അറിവുനേടാന്‍ ശ്രമിക്കുകയും അവരുടെ കൈയിലുള്ള ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തു.  എന്താണ് സിദ്ധവൈദ്യം എന്നറിയാനുള്ള ആഗ്രഹം എന്നില്‍ അതിശക്തമായി ഉടലെടുത്തു. അവസാനം എറണാകുളത്തെ മാധവ ഫാര്‍മസിയിലെ വൈദ്യരെച്ചെന്ന് കണ്ടപ്പോള്‍ കുറച്ചു വൈദ്യന്മാരുടെ പേരും വിലാസവും തന്നു. തൃശൂര്‍, പെരിന്തല്‍മണ്ണ, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ തുടങ്ങി പലസ്ഥലങ്ങളിലെയും വൈദ്യന്മാരെ പോയിക്കണ്ടെങ്കിലും മരുന്നേതെന്നറിയാന്‍ കഴിഞ്ഞില്ല. അവസാനം ഫറൂക്കിലെ അബുവൈദ്യര്‍ എന്നൊരു വൈദ്യരുടെ അടുത്ത് എത്തിച്ചേര്‍ന്നു. അദ്ദേഹം ചാണ കണ്ടപ്പോഴേ മനസിലാക്കി പറഞ്ഞു,  ഇത് നവപാഷാണം ആണെന്ന്.

അദ്ദേഹം നവപാഷാണത്തെക്കുറിച്ചുള്ള ഗ്രന്ഥം എടുത്തുകൊണ്ടുവന്നു വായിച്ചു കേള്‍പ്പിച്ചു. പഴനി മലയിലെ മുരുക വിഗ്രഹം നവപാഷാണത്തില്‍ ഭോഗര്‍ മഹര്‍ഷി വാര്‍ത്തതാണ്. അതിന് ഔഷധ ഗുണമുണ്ട്. അതില്‍ അഭിഷേകം ചെയ്തെടുക്കുന്ന നെയ്യും പാലുമെല്ലാം സേവിച്ചാല്‍ കുഷ്ഠരോഗം വരെ മാറുമെന്നാണ് പറയുന്നത്. കാരണം ആ വിഗ്രഹം മുഴുവനും ആഴ്‌സനിക്കും മെര്‍ക്കുറിയും സള്‍ഫറുമൊക്കെ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഇപ്പോള്‍ ആ വിഗ്രഹത്തിലഭിഷേകം നടത്താറില്ല. പുനരുദ്ധാരണം ചെയ്യാതെ ആ വിഗ്രഹമിരിക്കുന്ന മുറി അടച്ചിട്ടിരിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചതെന്നും ഡോക്ടറിന്റെ അഭിമുഖങ്ങളില്‍ പരാമര്‍ശിക്കുന്നു.  

അന്ന് ശിവഗംഗവരെയുള്ള യാത്രയില്‍ വൈദ്യനില്‍ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. ഭക്ഷണരീതി ക്രമീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ അകറ്റാനാകുമെന്നും രോഗപ്രതിരോധശേഷിയുടെ കുറവാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമായിരുന്നു ഡോക്ടറുടെ നിലപാട്. താന്‍ നടത്തിയിരുന്ന ചികിത്സാരീതികളെകുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായപ്പോള്‍ ‘ഫലപ്രാപ്തിയില്‍ മാത്രം വിശ്വസിക്കൂ’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

മുന്നില്‍ വരുന്ന രോഗിയുടെ ആരോഗ്യവും ജീവനുമാണ് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പരമ പ്രാധാന്യം. അവിടെ എന്റെ സമ്പ്രദായം മാത്രമാണ് ശരിയെന്നും അതുമാത്രമേ ഞാന്‍ ഉപയോഗിക്കൂ എന്നുള്ള ചിന്ത എല്ലാവരും ഉപേക്ഷിക്കണം. പലപ്പോഴും ഡോക്ടര്‍മാരുടെ അഹംഭാവമാണ് തനിക്കു സാധിക്കാത്തതു മറ്റൊരാള്‍ക്ക് നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും അവരെ വിലക്കുന്നത്. എന്റെ സമ്പ്രദായത്തിനു  മാത്രമാണ് ചികിത്സിക്കുവാനുള്ള അധികാരമെന്നും മറ്റുള്ളതൊന്നും ശരിയല്ലെന്നുമുള്ള ചിലരുടെ വാദം അപഹാസ്യമാണ്. ഒരാള്‍ മറ്റൊരു സമ്പ്രദായത്തെക്കുറിച്ച് ഗഹനമായ അറിവ് നേടാത്തിടത്തോളം കാലം അതിന്റെ ശരി തെറ്റുകളെ കുറിച്ച് എങ്ങനെ ആധികാരികമായി അഭിപ്രായം പറയാന്‍ സാധിക്കും. അറിവില്ലാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയുന്നത് മണ്ടത്തരമാണ്. കാന്‍സര്‍ ചികിത്സയില്‍ സിദ്ധ, ആയുര്‍വേദ, ഹോമിയോപ്പതി, മോഡേണ്‍ മെഡിസിന്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സാസംവിധാനമാണ് നമ്മുടെ നാടിനും ലോകത്തിനും  ആവശ്യമെന്ന നിലപാടായിരുന്നു ഡോക്ടറുടേത്.  

ലോകത്ത് പലതരത്തിലുള്ള ചികിത്സാ രീതികളുണ്ടെങ്കിലും ഋഷിവര്യന്മാര്‍ തുടങ്ങിവച്ച ഒരേ ഒരു വൈദ്യശാഖ സിദ്ധ വൈദ്യം മാത്രമാണ് എന്നാണ് ഡോക്ടറുടെ അഭിപ്രായം. പതിനെട്ടു മഹാസിദ്ധന്മാര്‍ തുടങ്ങിയ ഈ മഹാ ആരോഗ്യ സംരക്ഷണ സമ്പ്രദായം നൂറുശതമാനം സത്യമാണ്. അവര്‍ അടയാളപ്പെടുത്തിയതില്‍നിന്നും ഒരു വാക്കു പോലും അടര്‍ത്തി മാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ സാധിക്കില്ല. അത്രമാത്രം പരിപൂര്‍ണ്ണമാണ് ഈ ആരോഗ്യശാഖ. എങ്ങനെ പതിനായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതൊക്കെ കണ്ടുപിടിച്ചു എന്നത് ഈശ്വരന് മാത്രമേ അറിയൂ. എന്തുകൊണ്ട് ഇത്രയും മഹത്തായ ഒരു ചികിത്സാ രീതിയെ സര്‍ക്കാര്‍ ആര്‍സിസി പോലുള്ള സ്ഥാപനങ്ങള്‍ വഴിപോലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നത് വളരെ സങ്കടകരമാണ്. ഇവിടെ ചിലരുടെ അഹന്താനിഷ്ഠമായ പ്രവര്‍ത്തികളാണ് ഒരു രോഗി അര്‍ഹിക്കുന്ന ചികിത്സ അയാള്‍ക്ക് ലഭിക്കാതെ മരണപ്പെടാന്‍ കാരണമാകുന്നത്. ആര്‍സിസി പോലുള്ള കാന്‍സര്‍ റിസര്‍ച്ച് സ്ഥാപനങ്ങള്‍ അവരുടെ ലക്ഷ്യം രോഗികളുടെ നന്മയാണെങ്കില്‍ സിദ്ധയും ആയുര്‍വേദവും അടങ്ങുന്ന മറ്റു ചികിത്സാസമ്പ്രദായങ്ങളെ കൂടെ രോഗികളില്‍ പരീക്ഷിക്കാന്‍ തയാറാകണമെന്ന അഭിപ്രായവും ഡോ. സി. പി മാത്യുവിന്റെ ജീവിത രേഖകളില്‍ പരാമര്‍ശിക്കുന്നു. 92-ാം വയസില്‍ അന്ത്യം സംഭവിക്കുന്നതിന് പത്തു ദിവസം മുന്‍പുവരെയും രോഗികളെ ചികിത്സിക്കുന്നതിന് അദ്ദേഹം തയാറായി എന്നതു തന്നെ അത്ഭുതകരമാണ്.

ക്ഷീണം തോന്നിയപ്പോള്‍ കിടന്നു. ആശുപത്രിയില്‍ പോകണ്ട എന്ന് ബന്ധുക്കളോട് പറഞ്ഞു. മരണത്തെ കാത്തിരുന്ന പോലെ ശാന്തമായി സ്വീകരിച്ചു. സൂര്യകാലടിയില്‍ നിന്നും ഉപനയനം നടത്തി അതിനനുസൃതമായ ജീവിതരീതി പിന്തുടര്‍ന്നതിനാല്‍അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പില്‍ ചിതയൊരുക്കി ഹൈന്ദവ ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ബിസിഎം കോളജ് മുന്‍ അധ്യാപിക പരേതയായ റോസി ജേക്കബ്. മക്കള്‍: മോഹന്‍, ജീവന്‍, സന്തോഷ്. മരുമക്കള്‍: അന്ന, നിമ്മി, ആനി.

വൈദ്യശാസ്ത്രത്തിലെ എല്ലാ ശാഖകള്‍ക്കും അവരുടേതായ നന്മകളുണ്ട്. എല്ലാവരെയും ചേര്‍ത്ത് ഒരുമിച്ചു കൊണ്ടുപോവുക എന്നത് നന്മയുള്ള മനുഷ്യര്‍ക്കുമാത്രം കഴിയുന്ന കാര്യമാണ്. കൊവിഡ് എന്ന കുഞ്ഞന്‍ വൈറസിന് മുന്നില്‍ ലോകം പകച്ചു നിന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. ഇവിടെയാണ്  ഡോ.സി.പി. മാത്യുവിനെ പോലെ നന്മ നിറഞ്ഞ ചികിത്സകരുടെ സംഭാവനകള്‍ നാടിനു മുതല്‍ക്കൂട്ടാകുന്നത്.

Tags: ഡോ. സി.പി. മാത്യുസിദ്ധ വൈദ്യംഓങ്കോളജിസ്റ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഡോ.സി.പി. മാത്യു അന്തരിച്ചു: ലാടവൈദ്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് സിദ്ധ, ആയുര്‍വ്വേദം, ഹോമിയോപ്പതി സമന്വപ്പിച്ച് ചികിത്സ നടത്തിയ അലോപ്പതി ഡോക്ടര്‍

Social Trend

വന്ദ്യ വയോധികനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണെന്ന് തെറ്റിദ്ധരിച്ചേക്കാം: അല്ല, മഹാനായ ഭിഷഗ്വരന്‍ ഡോ. സി.പി. മാത്യു

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies