തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് നിരന്തരം ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയില്‍ എത്തിനില്‍ക്കുകയാണ്. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകേണ്ടത്.
മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. സെക്കൻഡിൽ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതിൽ 2150 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി യുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: