ധാക്ക: കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ‘സേവ് ബംഗ്ലാദേശി ഹിന്ദൂസ്’ എന്ന ടാഗില്‍ നടക്കുന്ന പ്രചാരണവും ബംഗ്ലാദേശ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ പ്രധാന പ്രതികള്‍ വെളിച്ചത്ത് വന്നു.
അക്രമവുമായി ബന്ധപ്പെട്ട് പ്രധാനപ്രതികളായ രണ്ട് പേരെ ബംഗ്ലാദേശ് സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇതില്‍ ഷെയ്ഖത്ത് മണ്ഡലിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹമാണ് രംഗപൂരിലെ പിര്‍ഗഞ്ജില്‍ ഹിന്ദുക്കള്‍ക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയതില്‍ പ്രധാനി. ഗാസിപൂരില്‍ നിന്നാണ് ഷെയ്ഖത്ത് മണ്ഡലിനെ പിടികൂടിയത്. ഫേസ്ബുക്കില്‍ ഷെയ്ഖത്ത് മണ്ഡലിന്റെ അക്രമാഹ്വാനം കേട്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിനിറങ്ങിയിരുന്നു. ഇസ്‌കോണ്‍ ക്ഷേത്രത്തിലെ രണ്ട് ഭക്തരെ 200 പേരടങ്ങുന്ന സംഘമാണ് കൊലപ്പെടുത്തിയത്.
ഹിന്ദു വിരുദ്ധ അക്രമത്തിലെ പ്രധാന പ്രതി ഇഖ്ബാന്‍ ഹൊസൈനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുമില്ലയിലെ ദുര്‍ഗ്ഗാ പൂജ വേദിയില്‍ ഖുറാന്‍ കൊണ്ടുവന്ന് വെച്ചത് ഇഖ്ബാല്‍ ഹുസ്സൈനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രം ഫേസ്ബുക്കിലൂടെ ബോധപൂര്‍വ്വം അക്രമമുണ്ടാക്കാനായി പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് ഹിന്ദുക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്. ഇതു കൂടാതെ വേറെ 600 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരേയുള്ള ആക്രമണത്തിനെതിരെ യുകെയിൽ ബംഗ്ലാദേശ് എംബസിക്കു മുന്നിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധപ്രകടനത്തിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്.ബംഗ്ലാദേശിലെ ഹിന്ദുവിന്റെ ദുരവസ്ഥയെ അപലപിക്കാനും അവബോധം വളർത്താനും ആണ് ലണ്ടൻ, ബർമിംഗ്ഹാം, എഡിൻബർഗ് എന്നിവിടങ്ങളിലെ ബംഗ്ലാദേശ് എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നത്.ഇസ്ലാമിക ഭീകരർ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും ആളുകളും ആക്രമിക്കുന്നതും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഞെട്ടിപ്പിക്കുന്നതും മാപ്പർഹിക്കാത്തതുമാണ്.
ഏതാണ്ട് 150 രാജ്യങ്ങളില്‍ ഇസ്കോണ്‍ നേതൃത്വത്തിലും ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിനെതിരെ പ്രതിഷേധം നടന്നു. ലോകമെമ്പാടുമുള്ള 700 ഇസ്കോണ്‍ ക്ഷേത്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. നവ്ഖാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ ക്രൂരമായ ആക്രമണം നടന്നതിന് 12 മണിക്കൂര്‍ നേരമാണ് ഇസ്കോണ്‍ ക്ഷേത്ര അധികൃതര്‍ പ്രതിഷേധം നടത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ പ്രതിഷേധം രാത്രി 10 മണി വരെ നീണ്ടു. അഖണ്ഡനാമജപയജ്‍ഞത്തിലൂടെയായിരുന്നു പ്രതിഷേധം. “ടോക്യോ മുതല്‍ ടൊറന്‍റോ വരെ പ്രാര്‍ത്ഥനയിലൂടെ പ്രതിഷേധിക്കുകയാണ്”- ഇസ്കോണിന്റെ രാധാറാം ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: